ന്യൂഡല്‍ഹി: ഈ വര്‍ഷം എയര്‍ കണ്ടീഷണറുകള്‍ക്ക് വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ എത്തുന്ന പുതിയ എസി മോഡലുകളില്‍ 7 മുതല്‍ 8 ശതമാനം വില വര്‍ദ്ധിച്ചേക്കുമെന്നാണ് ധനകാര്യ സ്ഥാപനമായ ഇക്വിറസിന്റെ റിപ്പോര്‍ട്ട്.
ഈ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ സ്റ്റാര്‍-റേറ്റിങ് സംവിധാനം നടപ്പിലാക്കുന്നതും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവുമാണ് എസി വില വര്‍ധനവിടയാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പുതിയ എസി മോഡലുകളില്‍ 7 മുതല്‍ 8 ശതമാനം വില വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നും ഏപ്രില്‍-മെയ് മാസങ്ങളില്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. പുതിയ മാനദണ്ഡങ്ങളും വിലയിലുണ്ടാകുന്ന വര്‍ധനവും കണക്കിലെടുത്ത് ഡീലര്‍മാരുള്‍പ്പെടെയുള്ളവര്‍ നിലവിലുള്ള മോഡലുകള്‍ സ്റ്റോക്ക് ചെയ്യുന്നതിനാല്‍ ഡിസംബറില്‍ ആവശ്യക്കാര്‍ വര്‍ധിച്ചുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ എസി വിപണിയില്‍ വന്‍മാറ്റങ്ങളാണ്ടുണ്ടായത്. 2024 കലണ്ടര്‍ വര്‍ഷത്തിലെ അസാധാരണമായ മാറ്റങ്ങള്‍ക്ക് ശേഷം വ്യവസായം ഏകദേശം 40 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, 2025 കലണ്ടര്‍ വര്‍ഷം വെല്ലുവിളി നിറഞ്ഞതായായിരുന്നു. പ്രതികൂല കാലാവസ്ഥ, ജിഎസ്ടി മാറ്റങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, ഗതാഗത ചിലവിലെ വര്‍ധന, ഉപഭോക്തൃ പിന്തുണാ പദ്ധതികള്‍ തുടങ്ങിയ ഘടകങ്ങള്‍ വ്യവസായത്തിന്റെ ലാഭത്തെ ബാധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates