എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്ലാഷ് സെയില്‍; ആഭ്യന്തര റൂട്ടുകളില്‍ 1606 രൂപ മുതല്‍ ടിക്കറ്റ്, കൊച്ചി ബാംഗ്ലൂര്‍ റൂട്ടിലടക്കം ഓഫര്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ airindiaexpress.com ബുക്ക് ചെയ്യുന്നവര്‍ക്ക് 1456 രൂപ മുതലുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റുകള്‍ ലഭിക്കും.
Air India Express Flash Sale; Tickets starting from Rs 1606 on domestic routes, offer including Kochi-Bangalore route
എയര്‍ ഇന്ത്യ എക്‌സ്പ്രസ്
Updated on
1 min read

കൊച്ചി: ഈ അവധിക്കാലത്ത് 1606 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന നിരക്കുകളില്‍ നാട്ടിലേക്ക് പറക്കാന്‍ അവസരവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫ്ലാഷ് സെയില്‍ ആരംഭിച്ചു. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെയുള്ള യാത്രകള്‍ക്കായി ഒക്ടോബര്‍ 27 നകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 1606 രൂപ മുതലുള്ള നിരക്കില്‍ ലഭിക്കുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ airindiaexpress.com ബുക്ക് ചെയ്യുന്നവര്‍ക്ക് 1456 രൂപ മുതലുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റുകള്‍ ലഭിക്കും.

മലയാളികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന കൊച്ചി ബാംഗ്ലൂര്‍, ചെന്നൈ ബാംഗ്ലൂര്‍ റൂട്ടുകളിലും ഗുവാഹത്തി അഗര്‍ത്തല, വിജയവാഡ ഹൈദരാബാദ് തുടങ്ങി നിരവധി റൂട്ടുകളിലും ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 3 കിലോ അധിക ക്യാബിന്‍ ബാഗേജ് നേരത്തെ ബുക്ക് ചെയ്താല്‍ സൗജന്യമായി ലഭിക്കും. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1300 രൂപയും മാത്രമാണ് ഈടാക്കുക.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലെ ലോയല്‍റ്റി അംഗങ്ങള്‍ക്ക് 58 ഇഞ്ച് വരെ സീറ്റുകള്‍ തമ്മില്‍ അകലമുള്ള ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്പ്രസ് ബിസ് വിഭാഗത്തിലേക്ക് 50 ശതമാനം കിഴിവില്‍ ടിക്കറ്റ് എടുക്കാം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 35 പുതിയ ബോയിംഗ് 7378 വിമാനങ്ങളിലും 4 മുതല്‍ 8 വരെ എക്‌സ്പ്രസ് ബിസ് ക്ലാസ് സീറ്റുകള്‍ ലഭ്യമാണ്. വിപുലീകരണത്തിന്റെ ഭാഗമായി ആഴ്ച തോറും ഒരോ പുതിയ വിമാനം വീതം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലീറ്റിലേക്ക് ഉള്‍പ്പെടുത്തുന്നുണ്ട്.

ലോയല്‍റ്റി അംഗങ്ങള്‍ക്ക് 25 ശതമാനം കിഴിവില്‍ ഗോര്‍മേര്‍ ഭക്ഷണം, സീറ്റുകള്‍, മുന്‍ഗണന സേവനങ്ങള്‍ എന്നിവയും ലഭിക്കും. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, ഡോക്ടര്‍, നഴ്‌സ്, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും വെബ്‌സൈറ്റിലൂടെ പ്രത്യേക കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com