രണ്ട‌ു ദിവസത്തേക്ക് എന്ത്? ; നെറ്റ്ഫ്ലിക്സിനെ കടത്തിവെട്ടി ആമസോൺ പ്രെെം ; 30 ദിവസത്തേക്ക് സൗജന്യം

സിനിമകൾ മാത്രമല്ല ലോകോത്തര നിലവാരമുള്ള ടി.വി സീരിസുകളുടേയും വെബ് സീരിസുകളുടെയും മികച്ച കളക്ഷൻ പ്രേക്ഷകർക്ക് ലഭ്യമാകും
രണ്ട‌ു ദിവസത്തേക്ക് എന്ത്? ; നെറ്റ്ഫ്ലിക്സിനെ കടത്തിവെട്ടി ആമസോൺ പ്രെെം ; 30 ദിവസത്തേക്ക് സൗജന്യം
Updated on: 
1 min read

ഉപഭോക്താക്കളെ ആകർഷിക്കുക ലക്ഷ്യമിട്ട് നെറ്റ്ഫ്‌ളിക്‌സ് രാജ്യത്ത് രണ്ടു ദിവസം സേവനങ്ങൾ സൗജന്യമായി നൽകിയിരുന്നു. ഇപ്പോൾ അതിന് മറുപടിയുമായി ആമസോൺ പ്രൈമും രം​ഗത്തെത്തിയിരിക്കുന്നു.  30 ദിവസത്തേക്ക് സൗജന്യ സ്ട്രീമിംഗ് ഓഫര്‍ പ്രഖ്യാപിച്ച് കൊണ്ട് ആമസോണ്‍ പ്രൈം വിഡിയോ രംഗത്തെത്തിയത്. 

രണ്ട‌ു ദിവസത്തേക്ക് എന്ത്? 30 ദിവസത്തേക്ക് ഫ്രീ ട്രയൽ ആരംഭിക്കൂ- ആമസോൺ പ്രെെമിന്റെ ടിറ്റർ പേജിൽ കുറിച്ചു.

സിനിമകൾ മാത്രമല്ല ലോകോത്തര നിലവാരമുള്ള ടി.വി സീരിസുകളുടേയും വെബ് സീരിസുകളുടെയും മികച്ച കളക്ഷൻ പ്രേക്ഷകർക്ക് ലഭ്യമാകും എന്നതാണ്  ഒടിടി പ്ലാറ്റ്ഫോമുകളുടെ ഏറ്റവും വലിയ പ്രത്യേകത. ലോക്ക് ഡൗൺ കാലയളവിൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് നിരവധി പ്രേക്ഷകരാണ് ചേക്കേറിയത്. 

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിരവധി സിനിമകൾ ഒ.‌‌ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com