ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഐഫോണ്‍ 13 സീരീസ്‌ അവതരിപ്പിച്ച് ആപ്പിള്‍; ഒപ്പം പുതിയ ആപ്പിള്‍ വാച്ചും ഐ​പാ​ഡ് മിനിയും

തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ ലോകത്തിന് മുൻപിലേക്ക് വെച്ച് ആപ്പിൾ
Published on

ന്യൂ​യോ​ർ​ക്ക്: തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ ലോകത്തിന് മുൻപിലേക്ക് വെച്ച് ആപ്പിൾ. പു​തു​ത​ല​മു​റ ഐ​ഫോ​ൺ 13 സീ​രി​സിലേക്കാണ് ലോകത്തിന്റെ ശ്രദ്ധയെത്തിയത്. ഐഫോൺ 13 സീരിസിനൊപ്പം ആപ്പിൾ വാച്ച് സീരീസ് 7ഉം പുറത്തിറക്കി.

ആപ്പിൾ മേധാവി ടിം കുക്കാണ് കമ്പനി പുതിയ ഉൽപ്പന്നങ്ങളെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തിയത്. മികച്ച സ്റ്റൈലും കരുത്തുറ്റ പെർഫോമൻസുമായാണ് ഐഫോൺ 13 സിരീസ് എത്തുന്നത്.  ഐ ഫോൺ 13 മിനിയും പുറത്തിറക്കി. ഐ​ഫോ​ൺ 13 റീ​സൈ​ക്കി​ൾ മെ​റ്റീ​രി​യ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 

അഞ്ച് നിറങ്ങളിലാണ് ഐ ഫോൺ 13 എത്തുന്നത്. സെ​റാ​മി​ക് ഷീ​ൽ​ഡ് ഫ്ര​ണ്ട്, ഫ്ലാ​റ്റ് എ​ഡ്ജ് ഡി​സൈ​നി​ൽ പി​ങ്ക്, ബ്ലൂ, ​മി​ഡ്നൈ​റ്റ്, സ്റ്റാ​ർ​ലൈ​റ്റ്, പ്രോ​ഡ​ക്റ്റ് റെ​ഡ് നി​റ​ങ്ങ​ളി​ലാ​കും പു​തി​യ ഐ​ഫോ​ൺ വി​പ​ണി​യി​ലെ​ത്തു​ക.  പു​തി​യ ഐ​പാ​ഡ് മി​നിയും ക​മ്പ​നി പു​തി​യ​താ​യി അ​വ​ത​രി​പ്പി​ച്ചു. 

ഐ​ഫോ​ൺ 13, ഐ​ഫോ​ൺ 13 മി​നി എ​ന്നി​വ​യു​ടെ ബേ​സി​ക്ക് സ്റ്റോ​റേ​ജ് മോ​ഡ​ലു​ക​ൾ 128 ജി​ബി​യി​ൽ തു​ട​ങ്ങി 512 ജി​ബി വ​രെ​യാ​ണ്. ഐ​ഫോ​ൺ 13 മി​നി വി​ല ആ​രം​ഭി​ക്കു​ന്ന​ത് 699 ഡോ​ള​റി​ലാ​ണ് (എ​ക​ദേ​ശം 51,469 രൂ​പ). ഐ​ഫോ​ൺ 13ൻറെ വി​ല ആ​രം​ഭി​ക്കു​ന്ന​ത് ഡോ​ള​ർ 799നാ​ണ് (എ​ക​ദേ​ശം 58,832 രൂ​പ).
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com