
സ്വന്തമായി ഒരു വീട് പണിയുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഇന്ത്യയില്‍ 40ഉം അതിനുമുകളിലും പ്രായമുള്ളവരുടെ ഭവന വായ്പ അപേക്ഷകള്‍ നിരസിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും വായ്പയ്ക്കാവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും വായ്പ നിഷേധിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. വായ്പ നല്‍കുന്നതില്‍ പ്രായം ഒരു ഘടകമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പ്രായത്തെ അടിസ്ഥാനമാക്കി വായ്പാ അപേക്ഷകള്‍ അംഗീകരിക്കുന്ന കാര്യത്തില്‍ ബാങ്കുകള്‍ ചിലപ്പോള്‍ സെലക്ടീവ് ആയെന്ന് വരാം. കൂടാതെ കടം വാങ്ങുന്ന 40 വയസ്സിന് മുകളിലുള്ളവര്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുമുണ്ട്. വായ്പ തരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 40 വയസ്സിന് മുകളിലുള്ളവര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ താഴെ:
40 വയസ്സിന് മുകളില്‍ പ്രായമായാല്‍ സമ്പാദിക്കാനുള്ള കാലയളവ് കുറഞ്ഞു എന്ന ധാരണ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച സംഭവിച്ചേക്കാം എന്ന നഷ്ടസാധ്യത ഓര്‍ത്ത് കൊണ്ടാണ് ഭൂരിഭാഗം ധനകാര്യസ്ഥാപനങ്ങളും അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കുന്നത്. ഈ നഷ്ടസാധ്യത നികത്താന്‍ വായ്പയ്ക്കുള്ള പലിശ നിരക്ക് സാധാരണഗതിയില്‍ കൂടുതലായിരിക്കും.
വ്യക്തികളുടെ പ്രായം കൂടുന്നതിന് അനുസരിച്ച്, വായ്പാദാതാവ് ഉയര്‍ന്ന നഷ്ടസാധ്യതയുള്ള വായ്പക്കാരായാണ് കണക്കാക്കുന്നത്. കാരണം അവരുടെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം ഇതിനകം നിലവിലുള്ള വായ്പകള്‍ക്കും ചെലവുകള്‍ക്കുമായി നീക്കിവെച്ചിരിക്കാം. ഇത് കടം കൊടുക്കുന്നവരെ വരുമാനത്തില്‍ കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചേക്കാം
വായ്പാ തിരിച്ചടവ് ശേഷി തീരുമാനിക്കുന്നതിന്, റിട്ടയര്‍മെന്റ് വരെയുള്ള ശേഷിക്കുന്ന വര്‍ഷങ്ങള്‍ വായ്പ നല്‍കുന്നവര്‍ കണക്കിലെടുക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ഡിഫോള്‍ട്ടിന്റെ നഷ്ടസാധ്യത കുറയ്ക്കുന്നതിന്, അവര്‍ കുറഞ്ഞ ലോണ്‍ കാലാവധി വാഗ്ദാനം ചെയ്‌തേക്കാം. റിട്ടയര്‍മെന്റിനോട് അടുക്കുന്ന വായ്പക്കാര്‍ക്ക്, കുറഞ്ഞ കാലയളവിനുള്ളില്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടിവരുമെന്നതിനാല്‍ പ്രതിമാസം വലിയ തുക തന്നെ കണ്ടെത്തേണ്ടതായി വരും. ഇത് വെല്ലുവിളി നിറഞ്ഞതായിരിക്കും. പ്രത്യേകിച്ചും അവരുടെ വരുമാനം സ്ഥിരമായിരിക്കുകയോ കാലക്രമേണ കുറയുകയോ ചെയ്യുന്ന സാഹചര്യം വന്നാല്‍.
ക്രെഡിറ്റ് സ്‌കോറിന് കുറവ് വരാതിരിക്കാന്‍ ഒന്നിലധികം ലോണ്‍ ഓപ്ഷനുകളെ കുറിച്ച് പഠിച്ച് ഉചിതമായത് തെരഞ്ഞെടുക്കേണ്ടതായി വരും. കൂടാതെ വിവിധ സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പ തുക എത്രയെന്നും പലിശനിരക്ക് എത്ര വരുമെന്നുമെല്ലാം പരിശോധിക്കുന്നതും നല്ലതാണ്. ഒരേ സമയം ഒന്നിലധികം ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കുന്നത് വഴി ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്ന കാര്യം ഓര്‍ക്കുന്നത് നല്ലതാണ്
ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന നിലയില്‍ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുക. ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാല്‍ വായ്പ ലഭിക്കാനുള്ള സാധ്യത കുറവാണ്. പ്രായം 40 കടന്നാല്‍ ഇതും വായ്പ കിട്ടുന്നതിന് ഒരു തടസമായി വരാം. അതിനാല്‍ കൃത്യമായി വായ്പ തിരിച്ചടച്ച് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന നിലയില്‍ തന്നെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക
വലിയ അളവില്‍ ഡൗണ്‍ പേയ്‌മെന്റ് നടത്തുകയാണെങ്കില്‍ പ്രായം പ്രശ്‌നമല്ലാതെയാകും. ഉയര്‍ന്ന തുക തുടക്കത്തില്‍ തന്നെ അടയ്ക്കുന്നതോടെ വായ്പ നല്‍കുന്നയാളുടെ റിസ്‌കും കുറയും. അതിനാല്‍ വായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
