നിങ്ങള്‍ക്ക് പ്രായം 30 വയസാണോ?, ദിവസവും 274 രൂപ മാറ്റിവെച്ചാല്‍ കോടീശ്വരനാകാം; പിപിഎഫ് സ്ട്രാറ്റജി

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നിരവധി പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്.
ppf account
ppf accountians
Edited By:
Updated on
2 min read

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നിരവധി പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്. നിലവില്‍ 7.1 ശതമാനമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ മാത്രമേ നിക്ഷേപിക്കാനാവൂ. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല.

15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാനാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന്‍ ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.

ഇതിന് നഷ്ടസാധ്യത ഇല്ല. ഇതിന് പുറമേ നികുതി ഇളവ് ലഭിക്കും, മെച്ചപ്പെട്ട പലിശനിരക്ക് എന്നിവയാണ് ഇതിലേക്ക് ആകര്‍ഷിക്കുന്ന മറ്റു ഘടകങ്ങള്‍. പിപിഎഫ് നിക്ഷേപങ്ങള്‍ തവണകളായോ (ഒരു സാമ്പത്തിക വര്‍ഷത്തില്‍ 12 തവണ വരെ) അല്ലെങ്കില്‍ ഒറ്റത്തവണയായോ നടത്താം. പ്രതിമാസ നിക്ഷേപമാണ് നടത്തുന്നതെങ്കില്‍ ഓരോ മാസവും 5-ാം തീയതിക്കും മാസാവസാനത്തിനും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സ് തുകയ്ക്കാണ് പലിശ കണക്കാക്കുന്നത്. അതിനാല്‍ മാസത്തിന്റെ 5-ാം തീയതിക്ക് മുന്‍പായി തുക നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉചിതം.

20 വയസാണോ പ്രായം? 40 വര്‍ഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാം

20-ാം വയസില്‍ ചേരുന്ന ഒരാള്‍ക്ക് 60-ാം വയസില്‍ ഒരു കോടി രൂപ സമ്പാദിക്കണമെങ്കില്‍ പ്രതിവര്‍ഷം 46,000 രൂപ നിക്ഷേപിക്കണം. അതായത് പ്രതിമാസം ഏകദേശം 3,833 രൂപ. പ്രതിദിനം കണക്കാക്കുകയാണെങ്കില്‍ 126 രൂപയാണ് നീക്കിവെയ്ക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ 40 വര്‍ഷം കൊണ്ട് 18,40,000 രൂപയാണ് നിക്ഷേപമായി വരിക. ഏകദേശം 82,52,296 രൂപയാണ് പലിശയിനത്തില്‍ കിട്ടുക. അങ്ങനെ വരുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1,00,92,296 രൂപ സമ്പാദിക്കാന്‍ സാധിക്കും.

25-ാം വയസിലാണ് നിക്ഷേപം ആരംഭിക്കുന്നതെങ്കില്‍ നിക്ഷേപം നടത്താന്‍ 35 വര്‍ഷം ലഭിക്കും. 60 വയസ്സാകുമ്പോഴേക്കും ഏകദേശം 1 കോടി രൂപയുടെ ഫണ്ട് ഉണ്ടാക്കാന്‍ പ്രതിവര്‍ഷം ഏകദേശം 66,500 രൂപയോ, അല്ലെങ്കില്‍ പ്രതിമാസം 5,542 രൂപയോ ദിവസേന 182 രൂപയോ സംഭാവന ചെയ്യേണ്ടതുണ്ട്.

30-ാം വയസിലാണെങ്കില്‍ നിക്ഷേപം നടത്താന്‍ 30 വര്‍ഷം ലഭിക്കും. 60 വയസ്സാകുമ്പോഴേക്കും ഏകദേശം 1 കോടി രൂപ സമ്പാദിക്കുന്നതിന് പ്രതിവര്‍ഷം ഏകദേശം 1 ലക്ഷം രൂപയോ, അല്ലെങ്കില്‍ പ്രതിമാസം 8,333 രൂപയോ ദിവസേന 274 രൂപയോ സംഭാവന ചെയ്യേണ്ടതുണ്ട്.

35-ാം വയസിലാണ് ആരംഭിക്കുന്നതെങ്കില്‍ നിക്ഷേപം നടത്താന്‍ 25 വര്‍ഷം ലഭിക്കും. 60 വയസ്സാകുമ്പോഴേക്കും 1 കോടി രൂപയുടെ ഫണ്ടില്‍ എത്തിച്ചേരാന്‍ പ്രതിവര്‍ഷം ഏകദേശം 1.5 ലക്ഷം രൂപയോ, അല്ലെങ്കില്‍ പ്രതിമാസം 12,500 രൂപയോ ദിവസേന 411 രൂപയോ സംഭാവന ചെയ്യേണ്ടതുണ്ട്.

ppf account
നിക്ഷേപിക്കാന്‍ പോകുകയാണോ?; മികച്ച ലാഭം നേടാന്‍ പരിശീലിക്കണം ഈ അഞ്ചു സ്‌കിലുകള്‍
ppf account
കൈ നിറയെ പണം, ഉയര്‍ന്ന പലിശ വരുമാനം; നിക്ഷേപ സമാഹരണ പദ്ധതിയുമായി ട്രഷറി, സെപ്റ്റംബര്‍ 30 വരെ സമയം
Summary

Are you 30 years old? You can become a crorepathi by setting aside Rs 274 daily; PPF Strategy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com