കോട്ടയം: കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ചികിത്സ സഹായവുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്. നിര്‍ധനരായ കുട്ടികളുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും തുടര്‍ പരിചരണവും സൗജന്യമായും സബ്‌സിഡി നിരക്കിലും ചെയ്തു നല്‍കും. ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നീ ആശുപത്രികളിലായിരിക്കും ശസ്ത്രക്രിയ നടത്തുക.
ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്‍, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രാന്‍സ്പ്ലാന്റേഷന്‍ രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ഉദ്യമമായ 'പീപ്പിള്‍ ഹെല്‍പ്പിംഗ് പീപ്പിള്‍' എന്നിവയോടൊപ്പം ബോളിവുഡ് നടനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സോനു സൂദും ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ ഈ ഉദ്യമവുമായി സഹകരിക്കുന്നുണ്ട്. കൂടാതെ ക്രൗഡ് ഫണ്ടിംഗ് ലഭിക്കുന്നതിനാവശ്യമായ സഹായങ്ങളും പ്രത്യേക ഇളവുകളും ലഭ്യമാക്കും.
അനുയോജ്യരായ അവയവ ദാതാക്കളുടെ ലഭ്യതക്കുറവാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വൈകുന്നതിലെ പ്രധാന കാരണം. ഭീമമായ ചികിത്സ ചിലവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരെ വിഷമത്തിലാക്കുന്നു. ഇതു കണക്കിലെടുത്താണ് ദാതാക്കളെ കണ്ടെത്തുന്നത് മുതല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണം വരെയുള്ള ഘട്ടങ്ങളില്‍ പിന്തുണയ്ക്കാന്‍ ലിവര്‍ കെയര്‍ പദ്ധതിക്ക് ആസ്റ്റര്‍ വോളന്റിയേഴ്‌സ് രൂപം നല്‍കിയത്. കുട്ടികളുടെ കരള്‍ മാറ്റല്‍ ശസ്ത്രക്രിയക്ക് സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് 8113078000, 9656000601, 7025767676 എന്നീ വാട്‌സ്ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.
കരള്‍ മാറ്റിവയ്ക്കല്‍ പോലുള്ള ജീവന്‍രക്ഷാ ചികിത്സകളുടെ ചിലവ് മൂലം നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികളുടെ ജീവന്‍ അപകടത്തിലാകരുതെന്ന ചിന്തയാണ് ക്യാമ്പയിനിലേക്ക് ആസറ്ററിനെ നയിച്ചതെന്ന് ആസ്റ്റ!ര്‍ ഹോസ്പിറ്റല്‍സ് കേരള ക്ലസ്റ്റര്‍ ആന്‍ഡ് ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates