'ഞങ്ങള്‍ തകര്‍ന്നിട്ടില്ല, ശക്തമായി തിരിച്ചുവരും'; ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള സബ്‌സിഡി തുടരണം: ഏഥർ സിഇഒ

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള സബ്സിഡി ഇന്ത്യ കുറച്ച് വര്‍ഷത്തേക്ക് കൂടി തുടരേണ്ടിവരുമെന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ആതര്‍ എനര്‍ജി
ather rizta
ഏഥർ റിസ്തIMAGE CREDIT: atherenergy
Updated on
1 min read

ന്യൂഡല്‍ഹി: ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള സബ്സിഡി ഇന്ത്യ കുറച്ച് വര്‍ഷത്തേക്ക് കൂടി തുടരേണ്ടിവരുമെന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥർ എനര്‍ജി. 2030 ഓടെ നിരത്തില്‍ ഓടുന്ന ഇരുചക്രവാഹനങ്ങളില്‍ 70 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കണമെന്ന ലക്ഷ്യത്തിലെത്തുന്നതിന് സബ്സിഡികള്‍ നിര്‍ണായകമാണെന്ന് ഏഥർ സിഇഒ തരുണ്‍ മേത്ത പറഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള ക്യാഷ് ഇന്‍സെന്റീവ് വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പരാമര്‍ശിച്ച് കൊണ്ടാണ് തരുണ്‍ മേത്തയുടെ വാക്കുകള്‍.

ഏഥറിന്‍റെ പുതിയ മോഡലായ റിസ്ത വിപണിയില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു തരുണ്‍ മേത്ത. 'സബ്സിഡിയെ ആശ്രയിക്കുന്നത് വെട്ടിക്കുറയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, പക്ഷേ ഇത് ഏകദേശം ഒരു വര്‍ഷത്തെ നഷ്ടമായ വളര്‍ച്ചയുടെ ചെലവില്‍ കൂടിയാണ്. ഇ-സ്‌കൂട്ടറുകള്‍ക്കുള്ള ക്യാഷ് ഇന്‍സെന്റീവുകള്‍ നികുതിക്ക് മുമ്പുള്ള ശതമാനത്തിൽ നിന്ന് പരമാവധി 15 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള സബ്സിഡി ഇന്ത്യ കുറച്ച് വര്‍ഷത്തേക്ക് കൂടി തുടരേണ്ടിവരും. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. 2030ഓടെ നിരത്തില്‍ ഓടുന്ന ഇരുചക്രവാഹനങ്ങളില്‍ 70 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കണമെന്ന ലക്ഷ്യത്തിലെത്തുന്നതിന് സബ്സിഡികള്‍ നിര്‍ണായകമാണ്'- തരുണ്‍ മേത്ത പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2023-2024 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ഇരുചക്രവാഹന വില്‍പ്പനയുടെ അഞ്ചുശതമാനം മാത്രമാണ് ഇ- സ്‌കൂട്ടറിന്റെ വിഹിതം. നിലവില്‍ വിപണി ചെറുതാണെങ്കിലും വളരുകയാണ്. 2018-ല്‍ 450 സീരീസ് ഇ-സ്‌കൂട്ടറുകള്‍ പുറത്തിറക്കിയതോടെ വലിയ മുന്നേറ്റമാണ് ആതറിന് ലഭിച്ചത്. എന്നാല്‍ വലിയ കിഴിവുകള്‍ നല്‍കി ആതറിനെ പിന്നിലാക്കി ഒലയും ടിവിഎസും വില്‍പ്പന വര്‍ദ്ധിപ്പിച്ചു. 1,09,999 രൂപ ആണ് ഏഥറിന്റെ 'റിസ്ത' യുടെ വില. സ്‌കൂട്ടറിന് വലിയ സീറ്റും സ്റ്റോറേജ് സ്‌പേസും ഉണ്ട്. വടക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ ഇത് കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നും മേത്ത പ്രതീക്ഷ പ്രകടിപ്പിച്ചു.

ടോപ്പ്-ലൈന്‍ വളര്‍ച്ചയില്‍ തന്നെയാണ് നഷ്ടം നേരിടുന്ന ഏഥര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വില്‍പ്പനയുടെ തോത് വര്‍ധിപ്പിച്ച് മാര്‍ജിന്‍ ഉയര്‍ത്താനാണ് ശ്രമിക്കുന്നതെന്നും തരുണ്‍ മേത്ത പറഞ്ഞു.'ഞങ്ങള്‍ ഇതുവരെ തകര്‍ന്നിട്ടില്ല, ഇനിയും ഒരു യാത്രയുണ്ടെന്ന് ഞാന്‍ കരുതുന്നു, അത് വളരെ ദൈര്‍ഘ്യമേറിയതല്ലെന്ന് പ്രതീക്ഷിക്കുന്നു. റിസ്ത ഇതില്‍ വലിയ പങ്ക് വഹിക്കുമെന്നാണ് കരുതുന്നത്'- തരുണ്‍ മേത്ത റോയിട്ടേഴ്സിനോട് പറഞ്ഞു.

ather rizta
എന്താണ് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ്? വാട്‌സ്ആപ്പിലെ പുതിയ അപ്‌ഡേറ്റ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com