

റോം: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഓഡിയുടെ ഇറ്റാലിയന്‍ മേധാവി മലയുടെ മുകളില്‍ നിന്ന് വീണുമരിച്ചു. ഇറ്റാലിയന്‍-സ്വിസ് അതിര്‍ത്തിക്കടുത്തുള്ള അഡമെല്ലോ പര്‍വതനിരകളിലെ സിമ പേയര്‍ കയറുന്നതിനിടെ 62 കാരനായ ഫാബ്രിസിയോ ലോംഗോ ആണ് 10,000 അടി ഉയരത്തില്‍ നിന്ന് വീണു മരിച്ചത്. പര്‍വതാരോഹണത്തില്‍ തത്പരനായ ലോംഗോ കൊടുമുടി കീഴടക്കുന്നതിന്റെ അരികില്‍ വരെ എത്തിയ സമയത്താണ് അത്യാഹിതം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സംഭവത്തിന് ദൃക്സാക്ഷിയായ ഒരു സഹ പര്‍വതാരോഹകന്‍ ആണ് രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 700 അടി താഴ്ചയില്‍ നിന്നാണ് ലോംഗോയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവസമയത്ത്, സ്റ്റീല്‍ കേബിളുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ലോംഗോയുടെ കൈവശം ഉണ്ടായിരുന്നു. മരണത്തിന് ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
1962 ല്‍ ഇറ്റലിയിലെ റിമിനിയില്‍ ജനിച്ച ലോംഗോ പൊളിറ്റിക്കല്‍ സയന്‍സിലാണ് ബിരുദം നേടിയത്. 1987ല്‍ ഫിയറ്റില്‍ തന്റെ കരിയര്‍ ആരംഭിച്ച ലോംഗോ 2002ല്‍ ലാന്‍സിയ ബ്രാന്‍ഡിന്റെ ചുക്കാന്‍ പിടിക്കുന്നതിന് മുമ്പ് തന്നെ മാര്‍ക്കറ്റിങ് വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു. 2012ലാണ് ഓഡിയില്‍ ചേര്‍ന്നത്. പെട്ടെന്ന് വളര്‍ന്ന ലോംഗോ 2013ല്‍ ഇറ്റാലിയന്‍ ഓപ്പറേഷന്‍സ് ഡയറക്ടറായി. 2013 മുതല്‍ ഓഡിയോ നയിക്കുന്ന ലോംഗോ കമ്പനിയുടെ വിജയത്തില്‍ വലിയതോതില്‍ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഓഡി വക്താവ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates