കാര്‍ വാങ്ങുന്ന സമയത്ത് തന്നെ വായ്പ, ഇഎംഐ വിട്ട് ഇനി 'എംബഡഡ് ഫിനാന്‍സ്' രീതിയിലേക്ക്; ഇനി കാര്യങ്ങള്‍ ലളിതം

ആഗോള വിപണികള്‍ വാഹന വില്‍പന സമയത്തു തന്നെ വായ്പ ലഭ്യമാകുന്ന സംയോജിത ഡിജിറ്റല്‍ ക്രെഡിറ്റ് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു
car sales in india
carbuying in indiaai image
Edited By:
Updated on
1 min read

മുംബൈ: ആഗോള വിപണികള്‍ വാഹന വില്‍പന സമയത്തു തന്നെ വായ്പ ലഭ്യമാകുന്ന സംയോജിത ഡിജിറ്റല്‍ ക്രെഡിറ്റ് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ പരമ്പരാഗത ഇഎംഐ സംവിധാനമാണ് നിലനില്‍ക്കുന്നത്. ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിലും എംബഡഡ് ഫിനാന്‍സ് രീതിയിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് ബാങ്കുകളും വാഹന ധനകാര്യ സ്ഥാപനങ്ങളും. പരമ്പരാഗത ഇഎംഐ രീതികളില്‍ നിന്ന് മാറി കാര്‍ വാങ്ങുന്ന സമയത്ത് തന്നെ പര്‍ച്ചേസ് പ്രക്രിയയുടെ ഭാഗമായി വായ്പ ലഭ്യമാക്കുന്ന രീതിയാണ് എംബഡഡ് ഫിനാന്‍സിങ് രീതി. ഇത് വാഹനം വാങ്ങാന്‍ ഷോറൂമുകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയേറിയതും തടസ്സമില്ലാത്തതുമായ വായ്പാ സേവനങ്ങള്‍ ഉറപ്പാക്കുന്നു.

നിലവില്‍ വില്‍ക്കപ്പെടുന്ന പത്തില്‍ എട്ട് പുതിയ കാറുകളും വായ്പ സഹായത്തോടെയാണ് ലഭ്യമാക്കുന്നത്. കാര്‍ ഡീലര്‍മാര്‍ ഓണ്‍-റോഡ് വിലയെ അടിസ്ഥാനമാക്കിയാണ് വില്‍പന നടത്തുന്നത്. എന്നാല്‍ ഇതിനായുള്ള വായ്പ നടപടികള്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ഇടപാടായാണ് നടക്കുന്നത്. മുംബൈയില്‍ നടന്ന ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ അഞ്ചാമത് ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷുറന്‍സ് ഉച്ചകോടിയിലാണ് കാര്‍ വാങ്ങല്‍ പ്രക്രിയ കൂടുതല്‍ സുഗമമാക്കാന്‍ പുതിയ രീതി അവലംബിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്.

എന്താണ് എംബഡഡ് ഫിനാന്‍സ്?

'എംബഡഡ് ഫിനാന്‍സ്' വരുന്നതോടെ, ഉപഭോക്താവ് വാഹനം ബുക്ക് ചെയ്യുന്ന വെബ്‌സൈറ്റിലോ അല്ലെങ്കില്‍ ഡീലര്‍മാരുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലോ വായ്പാ സംവിധാനം നേരിട്ട് സംയോജിപ്പിക്കും. ആഗോള വിപണികളില്‍ നിലവിലുള്ളതുപോലെ വെറും മിനിറ്റുകള്‍ക്കുള്ളില്‍ ഡിജിറ്റല്‍ അപ്പ്രൂവല്‍, ഇ-സൈന്‍ (e-sign), ഫണ്ടിങ് എന്നിവ പൂര്‍ത്തിയാക്കി വാഹനം സ്വന്തമാക്കാന്‍ ഇതിലൂടെ സാധിക്കും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചോയ്‌സുകള്‍ നല്‍കുന്നതിനായി ധനകാര്യ സ്ഥാപനങ്ങളുമായും വാഹന നിര്‍മാതാക്കളുമായും ചേര്‍ന്ന് കൂടുതല്‍ നൂതനമായ ഡിജിറ്റല്‍ ക്രെഡിറ്റ് സംവിധാനങ്ങള്‍ ഒരുക്കാനാണ് ബാങ്കുകള്‍ ലക്ഷ്യമിടുന്നത്.

car sales in india
എഥനോള്‍ വിവാദത്തില്‍ ഗഡ്കരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന; നാലു ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കെതിരെ കേസ്
car sales in india
അമേരിക്കയില്‍ വിലക്കയറ്റം കുറഞ്ഞതിന്റെ തോളിലേറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ
Summary

Auto financiers are pushing for innovation in lending, shift towards embedded finance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com