7.65 ശതമാനം വരെ പലിശ; 500 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതിയുമായി ബാങ്ക് ഓഫ് ഇന്ത്യ

കൂടുതല്‍ പലിശ വരുമാനം ലഭിക്കുന്ന 500 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ച് ബാങ്ക് ഓഫ് ഇന്ത്യ.
Bank of India
Bank of India file
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: കൂടുതല്‍ പലിശ വരുമാനം ലഭിക്കുന്ന 500 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ച് ബാങ്ക് ഓഫ് ഇന്ത്യ. അക്ഷയ് ഫിക്‌സഡ് ഡെപ്പോസിറ്റ് പദ്ധതി എന്ന പേരില്‍ അവതരിപ്പിച്ച നിക്ഷേപ സ്‌കീം അനുസരിച്ച് 7.65 ശതമാനം വരെ പലിശ ലഭിക്കും. പ്രായവും തെരഞ്ഞെടുക്കുന്ന നിക്ഷേപ രീതിയും അനുസരിച്ച് പലിശനിരക്കില്‍ മാറ്റം ഉണ്ടാവും.

കോളബിള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണ ഉപഭോക്താക്കള്‍ക്ക് 6.85 ശതമാനം പലിശയാണ് ലഭിക്കുക. 60 വയസും അതിനുമുകളിലും പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.35 ശതമാനം പലിശ ലഭിക്കും. 80 വയസിന് മുകളില്‍ പ്രായമുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.50 ശതമാനം പലിശ നേടാന്‍ സാധിക്കും. 10,000 രൂപ മുതല്‍ മൂന്ന് കോടി രൂപയില്‍ താഴെ വരെയുള്ള കോളബിള്‍ നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാകുക.

ഒരു കോടി രൂപയില്‍ കൂടുതലും മൂന്ന് കോടി രൂപയില്‍ താഴെയുമുള്ള നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കും. സാധാരണ ഉപഭോക്താക്കള്‍ക്ക് ഏഴു ശതമാനം പലിശയാണ് ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ശതമാനവും അതിമുതിര്‍ന്ന പൗരന്മാര്‍ക്ക് 7.65 ശതമാനവും പലിശയാണ് കിട്ടുക. ഈ ഓഫര്‍ പരിമിത കാലത്തേയ്ക്ക് മാത്രമുള്ളതാണ്. പലിശനിരക്കുകളും മറ്റ് നിബന്ധനകളും ബാങ്കിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പണം പിന്‍വലിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കും എന്നതാണ് കോളബിള്‍ ഡെപ്പോസിറ്റിന്റെ ആകര്‍ഷണം. നോണ്‍ കോളബിള്‍ നിക്ഷേപങ്ങളില്‍ ഈ സൗകര്യം ഉണ്ടായിരിക്കില്ല. സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവര്‍ക്കായി മാസത്തിലും ത്രൈമാസത്തിലും പലിശ നല്‍കുന്ന ഓപ്ഷനുകളുമുണ്ട്.

Bank of India
60 ശതമാനം വരെ ആനുകൂല്യം; വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ കൊണ്ട് തീര്‍പ്പാക്കാം
Bank of India
ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷം കോടി രൂപ; വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ കാരണമെന്ത്?
Summary

Bank of India offers up to 7.65 percent interest on 500-day Akshay Fixed Deposit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER