

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിന് അറുതിയാകുന്നു. തമിഴ്നാട്ടിലെ താംബരം മാതൃകയില്‍ തടസ്സരഹിതമാക്കുന്ന (ബാരിയര്‍ഫ്രീ) കാര്യം പരിശോധിക്കാന്‍ ദേശീയപാതാ അതോറിറ്റിക്ക് കളക്ടര്‍ ശിഖാ സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയപാത ടാസ്‌ക്‌ഫോഴ്‌സ് യോഗത്തിലാണ് തീരുമാനം.
താംബരത്ത് നടപ്പാക്കിയ മള്‍ട്ടി ലെയിന്‍ ഫ്രീ ഫ്‌ലോ ടോളിങ് സംവിധാനം പാലിയേക്കരയില്‍ നടപ്പാക്കാനാണ് ആലോചിക്കുന്നത്. ബാരിയറുകളില്ലാതെ സാധാരണ ഹൈവേ വേഗതയില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ ടോള്‍ തുക ഓട്ടോമാറ്റിക്കായി ഈടാക്കുന്ന സംവിധാനമാണിത്. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗനിഷന്‍ സംവിധാനം, ഫാസ്ടാഗ് അധിഷ്ഠിത ഇലക്ട്രോണിക് ടോള്‍ കലക്ഷന്‍ എന്നി അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ടോള്‍ പിരിച്ചെടുക്കല്‍ സുഗമമാണെന്ന് ഉറപ്പാക്കുന്നതാണ് പുതിയ സംവിധാനം.
ദേശീയപാതകളില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന സുപ്രധാന സാങ്കേതിക മുന്നേറ്റമാണ് മള്‍ട്ടി ലെയ്ന്‍ ഫ്രീ ഫ്‌ലോ ടോള്‍ സംവിധാനം. റോഡിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന എഎന്‍പിആര്‍ കാമറകള്‍, അതിവേഗ ആര്‍എഫ്‌ഐഡി റീഡറുകള്‍, ലിഡാര്‍ സെന്‍സറുകള്‍, റഡാറുകള്‍ എന്നിവ വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം.
ടോള്‍ പ്ലാസയിലൂടെ കടന്നുപോകുമ്പോള്‍ കാമറകള്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും ആര്‍എഫ്‌ഐഡി റീഡറുകളും ഫാസ്ടാഗും ഒരേസമയം സ്‌കാന്‍ ചെയ്യും. കാമറ നല്‍കുന്ന വിവരങ്ങള്‍ കേന്ദ്ര വാഹന ഡാറ്റാബേസുമായി ഒ ത്തുനോക്കി, ഫാസ്ടാഗുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നോ വാലറ്റില്‍ നിന്നോ ടോള്‍ തുക ഓട്ടോമാറ്റിക്കായി ഈടാക്കുന്ന വിധമാണ് സംവിധാനം. യഥാര്‍ഥത്തില്‍ ഫാസ്ടാഗ് സംവിധാനത്തെ മള്‍ട്ടി ലെയിന്‍ ഫ്രീ ഫ്‌ലോ ടോളിങ് സംവിധാനവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates