
വിലയ്‌ക്കൊപ്പം പുതിയ ഫീച്ചറുകള്‍ കൂടി പരിഗണിച്ചാണ് ഇന്ന് ഒട്ടുമിക്ക ആളുകളും സ്മാര്‍ട്ട്‌ഫോണ്‍ തെരഞ്ഞെടുക്കുന്നത്. സാങ്കേതികവിദ്യയില്‍ ഉണ്ടാകുന്ന പുത്തന്‍ മാറ്റങ്ങള്‍ പ്രതിഫലിക്കുന്ന ഫോണുകള്‍ക്കായി കാത്തിരിക്കുന്നവര്‍ നിരവധിപ്പേരുണ്ട്. 30,000 രൂപയില്‍ താഴെ വിലയുള്ളതും എന്നാല്‍ സാങ്കേതികവിദ്യയില്‍ ഒരുതരത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതുമായ അഞ്ചു ഫോണുകള്‍ പരിചയപ്പെടാം.
ഏറ്റവും സാങ്കേതിക പരിജ്ഞാനമുള്ളതും ഉയര്‍ന്ന റേറ്റിങ് ഉള്ളതുമായ ഫോണുകളില്‍ ഒന്നാണിത്. 120Hz സ്‌ക്രീന്‍ റിഫ്രഷ് നിരക്കും 1,300 നിറ്റ്സ് പീക്ക് തെളിച്ചവുമുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഫീച്ചറോടെയാണ് ഫോണ്‍ വരുന്നത്. സുഗമമായി ഗെയിമുകള്‍ കളിക്കാനും ഓണ്‍ലൈന്‍ സീരീസ് കാണാനും കഴിയുന്ന തരത്തിലാണ് ഫോണ്‍ ക്രമീകരിച്ചിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 8+ Gen 1 പ്രോസസറാണ് സ്മാര്‍ട്ട്ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ആഡംബരം ഇഷ്ടപ്പെടുന്നവര്‍ക്കുള്ള മികച്ച ചോയിസ്. സാംസങ് ഗാലക്സി എസ് 20 എഫ്ഇ 5 ജിയില്‍ 12MP വൈഡ് റിയര്‍ കാമറ + 8MP ടെലി കാമറ + 12MP അള്‍ട്രാ വൈഡ് ഉള്ള ടോപ്പ്-ഓഫ്-ലൈന്‍ ട്രിപ്പിള്‍ റിയര്‍ കാമറ എന്നിങ്ങനെയാണ് കാമറ സെഗ്മെന്റ് ക്രമീകരിച്ചിരിക്കുന്നത്. 6.5ഇഞ്ച് ഇന്‍ഫിനിറ്റി-ഒ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് നിരക്ക്, 1080 x 2400 റെസല്യൂഷന്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 ഒക്ടാ കോര്‍ പ്രോസസര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
വണ്‍പ്ലസ് നോര്‍ഡ് സിഇ3 സീരീസിന്റെ പിന്‍ഗാമിയാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ4.വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഫോണുകളില്‍ ഒന്നാണിത്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമായാണ് വരുന്നത്. ഓര്‍മ്മകള്‍ സംരക്ഷിക്കുന്നതിന് ഒരു TB5 വരെ വികസിപ്പിക്കാവുന്നതുമാണ്. ചെറിയ തോതിലുള്ള നനവില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ നൂതനമായ Aqua Touch12 സാങ്കേതികവിദ്യ ഇതിലുണ്ട്.6.7 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍,ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OxygenOS 14.0, 8 ജിബി റാം, 256 ജിബി വരെ സ്റ്റോറേജ്, സ്‌നാപ്ഡ്രാഗണ്‍ 7 Gen 3 മൊബൈല്‍ പ്ലാറ്റ്‌ഫോം പ്രോസസര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
സമാനതകളില്ലാത്ത ഫോട്ടോഗ്രാഫി അനുഭവം വേണമെങ്കില്‍, ഓപ്പോ റെനോ 10 ഫൈവ്ജി തെരഞ്ഞെടുക്കാവുന്നതാണ്. ഫ്‌ലാഗ്ഷിപ്പ് ഇമേജിംഗ് ഹാര്‍ഡ്വെയറിന്റെ പിന്‍ബലത്തില്‍, അള്‍ട്രാ ക്ലിയര്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഫോണ്‍ അനുവദിക്കുന്നു. 6.7 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനില്‍ 2412 × 1080 FHD+ റെസലൂഷന്‍ ക്രമീകരിച്ചിരിക്കുന്നു. മീഡിയടെക് ഡൈമെന്‍സിറ്റി 7050 പ്രോസസറാണ് ഇതില്‍ സജ്ജമാക്കിയിരിക്കുന്നത്.
റിയല്‍മി 11 പ്രോ 5ജി യുടെ ഹൈലൈറ്റ് അതിന്റെ പ്രീമിയം വീഗന്‍ ലെതര്‍ ഡിസൈനാണ്. സണ്‍റൈസ് ബീജ്, ആസ്ട്രല്‍ ബ്ലാക്ക്, ഒയാസിസ് ഗ്രീന്‍ എന്നിവയും മൂന്ന് സ്റ്റോറേജ് വേരിയന്റുകളുമടക്കം മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 256GB വരെ സ്റ്റോറേജ് കപാസിറ്റിയാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. 6.7 ഇഞ്ച് വലിപ്പുമുള്ള 120Hz കര്‍വ്ഡ് വിഷന്‍ ഡിസ്‌പ്ലേ, ഡൈമെന്‍സിറ്റി 7050 5G ചിപ്സെറ്റ് പ്രോസസര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
