2024ല്‍ ഇനി പുറത്തുവരാനിരിക്കുന്ന അഞ്ചു സ്മാര്‍ട്ട്‌ഫോണുകള്‍; പ്രത്യേകതകള്‍

സ്‌നാപ്ഡ്രാഗൺ 8 എലിറ്റ് ചിപ്പ്‌സെറ്റ് സാങ്കേതികവിദ്യയുമായി വരുന്ന രാജ്യത്തെ ആദ്യത്തെ ഫോണാണ് റിയൽമി ജിടി 7 പ്രോ
vivo x200 series
വിവോ എക്‌സ്200 സീരീസ് ഫോണുകൾimage credit: vivo

ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുള്ള പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ചുവടെ:

1. റിയല്‍മി ജിടി 7 പ്രോ

Realme GT 7 Pro
ജിടി 7 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക്image credit: REALME

സ്‌നാപ്ഡ്രാഗണ്‍ 8 എലിറ്റ് ചിപ്പ്‌സെറ്റ് സാങ്കേതികവിദ്യയുമായി വരുന്ന രാജ്യത്തെ ആദ്യത്തെ ഫോണാണിത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കായുള്ള ക്വാല്‍കോമിന്റെ പുതിയ മുന്‍നിര ചിപ്‌സെറ്റാണ് സ്‌നാപ്ഡ്രാഗണ്‍ 8 എലിറ്റ്. പെരിസ്‌കോപ് ടെലിഫോട്ടോ ലെന്‍സ്, പുനര്‍രൂപകല്‍പ്പന ചെയ്ത കാമറ ഐലന്‍ഡ് അടക്കം നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ വരുന്നത്. വാട്ടര്‍ റെസിസ്റ്റന്‍സുമായി ബന്ധപ്പെട്ട് ഐപി 68/ 69 റേറ്റിങ്ങാണ് മറ്റൊരു ഫീച്ചര്‍. 6,500mAh ബാറ്ററി, 120W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണ, മുന്നില്‍ 50 എംപി സോണി ഐഎംഎക്സ് 906 പ്രൈമറി കാമറ, 8 എംപി അള്‍ട്രാ വൈഡ് കാമറ, പിന്നില്‍ 50 എംപി സോണി IMX882 ടെലിഫോട്ടോ ലെന്‍സ് എന്നിവയും ഫോണിന്റെ സവിശേഷതകളാണ്. ക്വാല്‍കോമിന്റെ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സറും സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2. ഐക്യൂഒഒ 13

iQOO 13 set to launch in India soon
ഐക്യൂഒഒ 13 സീരീസ് ഉടന്‍ വിപണിയില്‍image credit: IQOO

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ അതിന്റെ പ്രീമിയം ഐക്യൂഒഒ 13 സീരീസ് ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വണ്‍പ്ലസ് 13 പോലെ, ഐക്യൂഒഒ 13ല്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 4 പ്രോസസറാണ് ഉണ്ടാവുക. IP68 റേറ്റിംഗ് ഫീച്ചര്‍, 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമാണ് മറ്റു ഫീച്ചറുകള്‍. ഐക്യൂഒഒ 13, 6.7 ഇഞ്ച് 2K AMOLED ഡിസ്പ്ലേയില്‍ 144Hz റിഫ്രഷ് റേറ്റുമായി വന്നേക്കാം. ഇത് 6,150mAh ബാറ്ററിയും 100W ഫാസ്റ്റ് ചാര്‍ജിങ്ങുമായി വിപണിയില്‍ എത്താനാണ് സാധ്യത. ഫോട്ടോഗ്രാഫി പ്രേമികള്‍ക്കായി, ഐക്യൂഒഒ 13 മൂന്ന് 50 മെഗാപിക്സല്‍ സെന്‍സറുകളുള്ള ട്രിപ്പിള്‍ കാമറ സജ്ജീകരണം അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ഇത് മികച്ച ഇമേജ് നിലവാരം വാഗ്ദാനം ചെയ്യുന്നു.

3. ഓപ്പോ ഫൈന്‍ഡ് x8 പ്രോ

oppo smartphone
ഓപ്പോ ഫൈന്‍ഡ് x8 പ്രോimage credit: oppo

ഓപ്പോയുടെ മുന്‍നിര ഫൈന്‍ഡ് എക്സ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. ഫൈന്‍ഡ് X8, X8 പ്രോ എന്നി പേരുകളിലാണ് മോഡല്‍ വിപണിയിലെത്തുക. Hasselblad കാമറ സജ്ജീകരണമാണ് ഇതിന്റെ പ്രത്യേകത. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

4. വിവോ എക്‌സ്200 സീരീസ്

vivo x200 series
വിവോ എക്‌സ്200 സീരീസ് ഫോണുകൾimage credit: vivo

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. അടുത്തിടെ ചൈനയിലാണ് എക്സ്200 സീരീസ് അവതരിപ്പിച്ചത്. ഇതില്‍ വിവോ എക്സ്200, എക്സ്200 പ്രോ, എക്സ്200 പ്രോ മിനി എന്നി മൂന്ന് പുതിയ ഫോണുകളാണ് ഉള്‍പ്പെടുന്നത്. ഈ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഡിസംബറോടെ പുതിയ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. വിവോ എക്‌സ്200 സീരീസിന് മീഡിയാടെക് ഡൈമെന്‍സിറ്റി 9400 ചിപ്സെറ്റാണ് കരുത്തുപകരുക. സീരീസിലെ ഓരോ സ്മാര്‍ട്ട്ഫോണിലും 50 മെഗാപിക്‌സല്‍ പ്രൈമറി ഷൂട്ടര്‍ ഉള്‍പ്പെടെയുള്ള ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണം അവതരിപ്പിക്കും. സുഗമമായ ഉപയോക്തൃ അനുഭവത്തിനായി സ്മാര്‍ട്ട്‌ഫോണുകള്‍ ഒറിജിന്‍ ഒഎസ് 5ലാണ് പ്രവര്‍ത്തിക്കുക. വിവോ എക്‌സ്200 പ്രോ മിനിയ്ക്ക് ഏകദേശം 56000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. വിവോ എക്‌സ്200 ലൈനപ്പ് ഇന്ത്യയുടെ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

5. Redmi A4 ബജറ്റ് 5G ഫോണ്‍

Redmi A4 Budget 5G Phone
Redmi A4 ബജറ്റ് 5G ഫോണ്‍image credit: Redmi

ഇന്ത്യയില്‍ 10,000 രൂപയില്‍ താഴെ വിലയുള്ള ആദ്യ 5G ഫോണിന്റെ ലോഞ്ച് തീയതി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി സ്ഥിരീകരിച്ചു. പുതിയ Snapdragon 4s Gen 2 ചിപ്സെറ്റ് ഈ റെഡ്മി ഫോണിന് കരുത്ത് പകരും. പുതിയ 5G ചിപ്സെറ്റ് ഫുള്‍ HD+ റെസല്യൂഷന്‍ നല്‍കുന്ന 90Hz റിഫ്രഷ് റേറ്റ് സ്‌ക്രീനിനുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നു. സ്റ്റോറേജിനായി ചിപ്സെറ്റ് 8GB റാമും UFS 3.1 വരെയും പിന്തുണയ്ക്കുന്നു. ഇത് അപ്ലിക്കേഷനുകളെ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും മള്‍ട്ടി-ടാസ്‌കിങ് എളുപ്പമാക്കുകുയം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com