കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

പതിറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില തൊട്ട് കുരുമുളക്.
black pepper
കുരുമുളക് കൃഷിfile
Edited By:
Updated on
1 min read

തൊടുപുഴ: പതിറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില തൊട്ട് കുരുമുളക്. നിലവില്‍ ക്വിന്റലിന് 70,000 രൂപയാണ് വില. അതായത് 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് കുരുമുളക് കടന്നിരിക്കുകയാണ്. കിലോയ്ക്ക് 700 രൂപ കടന്നാണ് കുതിപ്പ്. നിലവില്‍ ഇടുക്കി ജില്ലയിലെ പ്രാദേശിക വിപണികളില്‍ 700-710 രൂപയാണ് കുരുമുളകിന്റെ വില. എന്നാല്‍ ഉല്‍പ്പാദനം പകുതിയിലും താഴെയായതിനാല്‍ സാധാരണ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.

കൊച്ചി മട്ടാഞ്ചേരി മാര്‍ക്കറ്റില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളകിന് 704 രൂപയും ഗാര്‍ബിള്‍ഡ് കുരുമുളകിന് 724 രൂപയും വിലയെത്തി. 2014-15ല്‍ കുരുമുളകിന് റെക്കോര്‍ഡ് വിലയായ 730ല്‍ എത്തിയിരുന്നു. 2016ല്‍ 700 രൂപ വരെയെത്തി. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉല്‍പ്പാദനം തീരെ കുറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് വില വര്‍ധനയുടെ പ്രയോജനം കാര്യമായി ലഭിക്കുന്നില്ല.

മിക്ക കര്‍ഷകരും നഷ്ടം മൂലം കുരുമുളക് കൃഷിയില്‍ നിന്ന് മറ്റ് വിളകളിലേക്ക് വഴി മാറിയതോടെ നേരത്തേ തന്നെ ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടായിരുന്നു. ഇതിന് പുറമേ ഇറക്കുമതിയിലുണ്ടായ വന്‍ ഇടിവും കുരുമുളക് വില വര്‍ധനയ്ക്ക് കാരണമായി. അതേസമയം ആഭ്യന്തര വിപണിയില്‍ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

വിയറ്റ്‌നാമില്‍ നിന്നുള്ള കുരുമുളകിന്റെ വരവ് കുറഞ്ഞത് രാജ്യാന്തര വിപണിയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കുരുമുളകിന്റെ ഡിമാന്‍ഡ് കൂട്ടുകയാണ്. കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങി പ്രധാന കുരുമുളക് ഉല്‍പ്പാദന സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് മഴ ലഭിക്കാത്തതും ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

2015നുശേഷം വിയറ്റ്നാം, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് വിലകുറഞ്ഞ കുരുമുളക് വന്‍തോതില്‍ ഇറക്കുമതി ചെയ്തതോടെ വില കുത്തനെ ഇടിഞ്ഞിരുന്നു. 2019-ല്‍ കിലോയ്ക്ക് 340 രൂപയിലെത്തി. പിന്നീട് കോവിഡ് പ്രതിസന്ധികള്‍ക്കുശേഷം 2021 മുതല്‍ വില ഘട്ടംഘട്ടമായ കരകയറി. 40 മുതല്‍ 50 രൂപ വരെ ഓരോവര്‍ഷവും ഉയര്‍ന്നാണ് നിലവില്‍ കിലോയ്ക്ക് 700 രൂപയിലെത്തിയത്.

2026-ലെ വിളവെടുപ്പ് സീസണില്‍ ഇന്ത്യയിലെ കുരുമുളക് ഉല്‍പ്പാദനം 65,000 - 75,000 ടണ്‍ വരെയാണ് പ്രതീക്ഷിച്ചിരുന്നത്. എല്‍നിനോ പ്രതിഭാസം കാരണം ഉല്‍പ്പാദനം ഇതിലും വളരെ കുറയാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനായകചതുര്‍ഥി മുതല്‍ നവരാത്രി, ദീപാവലി വരെ നീളുന്ന ഉത്സവകാല ഡിമാന്‍ഡ് ഉത്തരേന്ത്യന്‍ വിപണികളില്‍ വര്‍ധിച്ചതും വിലയെ സ്വാധീനിച്ചിട്ടുണ്ട്.

black pepper
വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?
black pepper
5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം
Summary

black pepper price hike

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com