ജിഎസ്ടി ആനുകൂല്യം നേരിട്ട് ജനങ്ങള്‍ക്ക്; ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ വില കുറച്ച് റെയില്‍വേ

ജിഎസ്ടി പരിഷ്‌കരണം തിങ്കളാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെ, 'റെയില്‍ നീറിന്റെ' വില കുറച്ച് റെയില്‍വേ മന്ത്രാലയം.
Bottled water on trains gets cheaper: Indian railways reduces Rail Neer price
Bottled water on trains gets cheaper: Indian railways reduces Rail Neer priceഎഎൻഐ
Updated on
1 min read

ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കരണം തിങ്കളാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെ, 'റെയില്‍ നീറിന്റെ' വില കുറച്ച് റെയില്‍വേ മന്ത്രാലയം. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കുന്ന റെയില്‍വേയുടെ കുപ്പിവെള്ളമാണ് റെയില്‍ നീര്‍.

ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം യാത്രക്കാര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ വില നിലവില്‍ വരും. ഇതനുസരിച്ച് ഒരു ലിറ്റര്‍ റെയില്‍ നീര്‍ കുപ്പിവെള്ളത്തിന് 14 രൂപയാണ് പുതുക്കിയ വില. നേരത്തെ ഇത് 15 രൂപയായിരുന്നു. അര ലിറ്റര്‍ കുപ്പിവെള്ളത്തിന് 10 രൂപയില്‍ നിന്ന് 9 രൂപയായും കുറയും. ഇതുസംബന്ധിച്ച് റെയില്‍വേ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി.

Bottled water on trains gets cheaper: Indian railways reduces Rail Neer price
ഓരോ 30 മിനിറ്റിലും ഒരു കോടീശ്വര കുടുംബം, നാലുവര്‍ഷത്തിനകം ഇരട്ടിയായി; നഗരങ്ങളില്‍ മഹാരാഷ്ട്ര മുന്നില്‍, കണക്ക് ഇങ്ങനെ

ഈ മാറ്റം റെയില്‍വേ പരിസരങ്ങളിലും ട്രെയിനുകളിലും വില്‍ക്കുന്ന മറ്റ് ബ്രാന്‍ഡുകളിലെ കുപ്പിവെള്ളത്തിനും ബാധകമാണ്. ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഭാഗമായി 12% , 28% നിരക്കുകള്‍ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ലയിപ്പിച്ചാണ് ജിഎസ്ടി കൗണ്‍സില്‍ പരിഷ്‌കരണം കൊണ്ടുവന്നത്. സെപ്റ്റംബര്‍ 3-ന് നടന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

Bottled water on trains gets cheaper: Indian railways reduces Rail Neer price
പുതുക്കിയ വിലയേ ഈടാക്കാവൂ, പഴയ വില രേഖപ്പെടുത്തിയ പാക്കറ്റ് മാര്‍ച്ച് 31 വരെ ഉപയോഗിക്കാം; ഇളവുമായി കേന്ദ്രം
Summary

Bottled water on trains gets cheaper: Indian railways reduces Rail Neer prices after GST cut

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com