എണ്ണവില കുത്തനെ ഇടിഞ്ഞു, 72 ഡോളറില്‍ താഴെ; എന്തുകൊണ്ട് ഇന്ത്യയില്‍ വില കുറയുന്നില്ല?

ആഗോള വിപണിയില്‍ എണ്ണവില ഗണ്യമായി കുറഞ്ഞു.
crude oil price
crude oil pricefile
Edited By:
Updated on
1 min read

മുംബൈ: ആഗോള വിപണിയില്‍ എണ്ണവില ഗണ്യമായി കുറഞ്ഞു. അമേരിക്ക- ഇറാന്‍ സമാധാന കരാറിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം സാധാരണനിലയിലാകുമെന്ന പ്രതീക്ഷയാണ് എണ്ണവില കുറയാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ അഞ്ചു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് 72 ഡോളറില്‍ താഴെ എത്തിനില്‍ക്കുക ബ്രെന്‍ഡ് ക്രൂഡിന്റെ വില. 71.99 ഡോളര്‍ എന്ന നിലയിലേക്കാണ് വില താഴ്ന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ ബാരലിന് 120 ഡോളര്‍ വരെ എണ്ണവില ഉയര്‍ന്നിരുന്നു. നിലവില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങുന്നതിന് മുന്‍പ് ഫെബ്രുവരിയിലെ നിരക്കിലേക്കാണ് എണ്ണവില എത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ വിവിധ ഘട്ടങ്ങളിലായി പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 7.50 രൂപയോളം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍, ആഗോള വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ ഇന്ധനവില കുറയ്ക്കാന്‍ എണ്ണവിതരണ കമ്പനികള്‍ തയ്യാറാവാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം പെട്രോള്‍ വില്‍പ്പനയിലൂടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് മികച്ച ലാഭം ലഭിക്കുന്നുണ്ടെങ്കിലും ഡീസല്‍ വില്‍പ്പന ഇപ്പോഴും നേരിയ നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോഴും ഏകദേശം രണ്ടര മാസത്തോളം ഈ കമ്പനികള്‍ ചില്ലറ വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചുനിന്നിരുന്നു. പിന്നീട് ഭാഗികമായ ഒരു വര്‍ധന മാത്രമാണ് വരുത്തിയതെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിപണിയിലെ പ്രതിദിന മാറ്റങ്ങളുടെ അടിസ്ഥാനത്തിലല്ല ഇന്ധനവില നിശ്ചയിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. മറിച്ച്, തൊട്ടുമുമ്പുള്ള രണ്ടാഴ്ചത്തെ അല്ലെങ്കില്‍ ഒരു മാസത്തെ ശരാശരി എണ്ണവിലയെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്. അതിനാല്‍, അന്താരാഷ്ട്ര വിപണിയിലെ കുറഞ്ഞ നിരക്ക് അതേപടി തുടരുകയാണെങ്കില്‍ പോലും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഈ ഇടിവിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കാന്‍ സമയമെടുക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

crude oil price
ഫസ്റ്റ് ഗിയറിലിട്ട് സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 2000 രൂപയുടെ വര്‍ധന
crude oil price
വാര്‍ഷിക പലിശ 7.5 ശതമാനം, പത്തുവര്‍ഷം കൊണ്ട് തുക ഇരട്ടിയാകും; അറിയാം ഈ സ്‌കീം
Summary

Brent Crude Oil Price Falls Over 5% To Below 72 dollar Per Barrel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com