കുതിച്ചുയര്‍ന്ന് ഐടി ഓഹരികള്‍; ഓഹരി വിപണി പുതിയ ഉയരത്തില്‍, സെന്‍സെക്‌സ് ആദ്യമായി 81,000 കടന്നു

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണി പുതിയ ഉയരത്തില്‍
sensex
സെന്‍സെക്‌സ് 81,000ന് മുകളില്‍പ്രതീകാത്മക ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണി പുതിയ ഉയരത്തില്‍. ബിഎസ്ഇ സെന്‍സെക്‌സ് ആദ്യമായി 81,000 പോയിന്റ് മറികടന്നു. 627 പോയിന്റ് നേട്ടത്തോടെ 81,343 പോയിന്റിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 188 പോയിന്റ് നേട്ടത്തോടെ 24,800 പോയിന്റിലാണ് വ്യാപാരം അവസാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വ്യാപാരത്തിന്റെ തുടക്കത്തില്‍ ചാഞ്ചാട്ടത്തിലായിരുന്നു ഓഹരി വിപണി. തുടര്‍ന്ന് ഉച്ചയോടെ വിപണി വീണ്ടും നേട്ടത്തിന്റെ പാതയിലേക്ക് മുന്നേറുന്നതാണ് ദൃശ്യമായത്. ഐടി ഓഹരികളുടെ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്‍ഫോസിസിന്റെ ഒന്നാം പാദ ഫലം അനുകൂലമായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഐടി ഓഹരികളെ മൊത്തത്തില്‍ സ്വാധീനിച്ചത്.

ടിസിഎസ്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അള്‍ട്രാടെക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്‌സ് ഓഹരികള്‍ നഷ്ടം നേരിട്ടു.

sensex
ആദ്യ ഫ്ളിപ്പ് ഫോണുമായി ഷവോമി; ഫോള്‍ഡബിള്‍ വേര്‍ഷനൊപ്പം നാളെ ലോഞ്ച്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com