കരം അടച്ച രസീത് നോക്കി എത്ര സെന്റ് എന്ന് മനസിലാക്കാന്‍ പറ്റുന്നില്ലേ?; ഇതാ എളുപ്പമാര്‍ഗം

ഒരു ആര്‍ എന്ന് പറഞ്ഞാല്‍ 100 സ്‌ക്വയര്‍ മീറ്റര്‍ ആണ്
LAND SURVEY
ഭൂമി അളക്കൽ‌AI IMAGE
Edited By:
Updated on
1 min read

കരം അടച്ച രസീത് നോക്കിയിട്ട് എത്ര സെന്റ് ഉണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ലേ? ഇത് എളുപ്പത്തില്‍ കണക്കുകൂട്ടി എടുക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഉദാഹരണമായി 39 ആര്‍ 11 സ്‌ക്വയര്‍ മീറ്റര്‍ എന്നാണ് കരം അടച്ച രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് വിചാരിക്കുക. ഒരു ആര്‍ എന്ന് പറഞ്ഞാല്‍ 100 സ്‌ക്വയര്‍ മീറ്റര്‍ ആണ്. അപ്പോള്‍ 39 ആര്‍ എന്ന് പറഞ്ഞാല്‍ 39നെ നൂറ് കൊണ്ട് ഗുണിക്കണം. അതായത് 3900 സ്‌ക്വയര്‍ മീറ്റര്‍.

തുടര്‍ന്ന് 39 ആര്‍ 11 സ്‌ക്വയര്‍ മീറ്ററിലെ 11 സ്‌ക്വയര്‍ മീറ്ററിനെ 3900 സ്‌ക്വയര്‍ മീറ്ററിനോട് ചേര്‍ത്ത് ആഡ് ചെയ്യണം. അപ്പോള്‍ മൊത്തം 3911 സ്‌ക്വയര്‍ മീറ്റര്‍ ലഭിക്കും. ഒരു സെന്റ് എന്ന് പറഞ്ഞാല്‍ 40.47 സ്‌ക്വയര്‍ മീറ്റര്‍ ആണ്. തുടര്‍ന്ന് 3911 സ്‌ക്വയര്‍ മീറ്ററിനെ 40.47 സ്‌ക്വയര്‍ മീറ്റര്‍ കൊണ്ട് ഹരിച്ചാല്‍ എത്ര സെന്റ് എന്നത് കിട്ടും. ഇവിടെ 96.64 സെന്റ് എന്നതാണ് ഉത്തരം.

LAND SURVEY
ഗോള്‍ അടിസ്ഥാനമാക്കി നിക്ഷേപിക്കാം?; എന്താണ് ലൈഫ് സൈക്കിള്‍ മ്യൂച്ചല്‍ ഫണ്ട്?, അറിയാം നേട്ടങ്ങള്‍
LAND SURVEY
അഞ്ചു വര്‍ഷം കൊണ്ട് പലിശയായി മാത്രം രണ്ടേകാല്‍ ലക്ഷം രൂപ സമ്പാദിക്കാം; വേറിട്ട സ്ട്രാറ്റജി
Summary

Can't figure out how many cents at your tax receipt? Here's an easy way

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com