80 വയസിന് മുകളിലുള്ള കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് അധിക അലവന്‍സ്, പുതുക്കിയ വിജ്ഞാപനമായി

സിവില്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തവര്‍ക്കും മറ്റ് കേന്ദ്രസര്‍വീസ് ജീവനക്കാര്‍ക്കുമാണ് ഈ പെന്‍ഷന് അര്‍ഹത.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: 80 വയസും അതിനു മുകളിലുമുള്ള കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള കംപാഷനേറ്റ് അലവസന്‍സില്‍ പഴ്സനല്‍ മന്ത്രാലയം പുതുക്കിയ വിജ്ഞാപനം പുറത്തിറക്കി. സിവില്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തവര്‍ക്കും മറ്റ് കേന്ദ്രസര്‍വീസ് പെന്‍ഷന്‍കാര്‍ക്കുമാണ് അലവന്‍സിന് അര്‍ഹത.

80നും 85നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അടിസ്ഥാന പെന്‍ഷന്റെ 20 ശതമാനം കംപാഷനേറ്റ് അലവന്‍സ് ലഭിക്കും. 85 മുതല്‍ 90 വയസുവരെയുള്ളവര്‍ക്ക് 30 ശതമാനവും, 90-95 വരെയുള്ളവര്‍ക്ക് 40 ശതമാനവും, 95-100 വരെയുള്ള 50 ശതമാനവും ആണ് ലഭിക്കുക. 100 വയസോ അതില്‍ കൂടുതലോ ഉള്ള സൂപ്പര്‍ സീനിയര്‍ പെന്‍ഷന്‍കാര്‍ക്ക് അടിസ്ഥാന പെന്‍ഷന്റെ 100 ശതമാനം കംപാഷനേറ്റ് അലവന്‍സിന് അര്‍ഹതയുണ്ട്.

വാര്‍ധക്യത്തില്‍ വര്‍ധിച്ച് വരുന്ന ജീവിതച്ചെലവിന് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സഹായകമാകുന്നതിനാണ് അധിക പെന്‍ഷന്‍ അനുവദിക്കുന്നത്. അര്‍ഹരായ എല്ലാ പെന്‍ഷന്‍കാര്‍ക്കും അവരുടെ ശരിയായ ആനുകൂല്യങ്ങള്‍ കാലതാമസമില്ലാതെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും ബാങ്കുകള്‍ക്കും വിവരം നല്‍കിയിട്ടുണ്ടെന്നു വിജ്ഞാപനത്തില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com