ചാറ്റ്ജിപിറ്റിയിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യ കോഡുകൾ അറിയാമോ?

സങ്കീർണമായ പ്രോംപ്റ്റുകൾ കൊടുക്കാതെ ചാറ്റ്ജിപിറ്റിയെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ ദാ ഈ രഹസ്യ കോഡുകൾ ഉപയോഗിച്ചാൽ മതി
Do you know these secret codes hidden in Chat GPT?
Do you know these secret codes hidden in Chat GPT ? Chat GPT image
Updated on
2 min read

ഇത് എഐയുടെ കാലമാണ്. എന്തിനും ഏതിനും എഐ. പടം വരയ്ക്കാൻ എഐ, പാചകം ചെയ്യാൻ എഐ, രോഗം നിർണ്ണയിക്കാൻ എഐ, എന്തിന്, സിനിമകൾ വരെ ഉണ്ടാക്കും നമ്മുടെ എഐ. ഗൂഗിൾ സേർച്ച് എൻജിന്റെ ജനപ്രീതി വരെ കുറഞ്ഞു തുടങ്ങി. ഇപ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാനും, വിശദാംശങ്ങൾ തേടാനും, ലഭിക്കുന്ന വിജ്ഞാനത്തെ രൂപാന്തരപ്പെടുത്താനും മനുഷ്യർ ചാറ്റ്ജിപിറ്റി പോലുള്ള എഐ ചാറ്റ് ബോട്ടുകളെയാണ് ആശ്രയിക്കുന്നത്. അതിനായി കൃത്യവും വ്യക്തവുമായ ടെക്സ്റ്റ് നിർദ്ദേശങ്ങൾ (prompt) ചാറ്റ് ബോക്സിൽ നൽകിയാൽ മതി.

secret codes in Chat GPT ?
secret codes in Chat GPT ?Chat GPT ? AI

കാര്യക്ഷമമാക്കാൻ രഹസ്യ കോഡുകൾ

ചാറ്റ്ജിപിറ്റിക്ക് നൽകേണ്ട നിർദേശങ്ങളോടൊപ്പം ഉപയോഗിക്കാവുന്ന ചില രഹസ്യ കോഡുകൾ ഉണ്ട്. അത് ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് സമയം ലാഭിക്കാനും ഉത്തരങ്ങൾ ലഭിക്കുന്ന ശൈലിയിൽ പലവിധ ഭേദഗതികൾ വരുത്താനും ഉപയോഗപ്രദമായ രീതിയിൽ മറുപടികൾ കിട്ടാനും സാധിക്കും. അത്തരം ചില കോഡുകളും അതിന്റെ ഉപയോഗവും ഒന്ന് പരിശോധിക്കാം.

1. ELI10: ഇംഗ്ലീഷിൽ "Explain Like I'm 10" എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് ഉത്തരങ്ങൾ ലഭിക്കാനുള്ള കോഡ്. ഈ കോഡ് പ്രോംപ്റ്റിൽ നൽകിയാൽ ലോകത്തുള്ള ഏത് സങ്കീർണ്ണമായ വിഷയവും ഒരു പത്ത് വയസുള്ള കുട്ടിക്ക് വിശദീകരിച്ച് കൊടുക്കുന്ന പോലെ ചാറ്റ്ജിപിറ്റി നമുക്ക് മനസിലാക്കി തരും. ഇത് നിങ്ങൾക്ക് ഗഹനമായ ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക വിഷയങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്: "ELI10: What is crypto currency?"

2. \human: എഐയുടെ പതിവായുള്ള കൃതൃമമായ ഭാഷ ശൈലി ഒഴിവാക്കി, മനുഷ്യരുടെ ഭാഷാശൈലിയിൽ ഉത്തരം ലഭിക്കാനുള്ള കോഡ്. ഈ കോഡ് പ്രോംപ്റ്റിൽ നൽകിയാൽ എഐയുടെ മറുപടി ഒരു മനുഷ്യന്റേതെന്ന് തോന്നിപ്പോകും. ഇത് നിങ്ങൾക്ക് അടിക്കുറിപ്പുകൾ എഴുതാനും ഇമെയിലുകൾ അയക്കാനും സന്ദേശങ്ങൾക്ക് റിപ്ലൈ കൊടുക്കാനും ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്: "\human Write an email to my boss requesting a sick leave"

Do you know these secret codes hidden in Chat GPT?
നിങ്ങൾക്കും എഐ ചിത്രങ്ങൾ ഉണ്ടാക്കണോ; ദാ, സിംപിളാണ് കാര്യം!

3. TL;DR: ഇംഗ്ലീഷിൽ "Too Long; Didn't Read" എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് ഉത്തരങ്ങൾ ലഭിക്കാനുള്ള കോഡ്. ഈ കോഡ് പ്രോംപ്റ്റിൽ നൽകിയാൽ വളരെ നീണ്ടതും വിശദവുമായുള്ള ടെക്സ്റ്റിനെ ചുരുക്കി, എളുപ്പത്തിൽ വായിച്ച് മനസിലാക്കാൻ പറ്റുന്ന ഒരു സമ്മറി എഐ ഉണ്ടാക്കി തരും. ഇത് നിങ്ങൾക്ക് ലേഖനങ്ങളും, രേഖകളും, സാഹിത്യവും എളുപ്പത്തിൽ മനസിലാക്കാൻ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്: "TL;DR: Story of Shakespeare's The Merchant of Venice"

4. JARGONIZE: ലളിതമായ മറുപടി ഒഴിവാക്കി, അത്യധികം സാങ്കേതികമായ ഭാഷയിൽ ഉത്തരങ്ങൾ ലഭിക്കാനുള്ള കോഡ്. ഈ കോഡ് പ്രോംപ്റ്റിൽ നൽകിയാൽ ആശയങ്ങൾ ലളിതമായി വിശദീകരിക്കുന്നത് പകരം, ഒരു വിദഗ്ധൻ വിശദീകരിക്കുന്നപോലെ ഉത്തരം ലഭിക്കും. ഇത് നിങ്ങൾക്ക് ലേഖനങ്ങൾ എഴുതാനും, സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉണ്ടാക്കാനും, ബിസിനെസ്സ് പിച്ചുകൾ ഉണ്ടാക്കാനും ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്: "JARGONIZE: How ice-cream is made"

5. LISTIFY: സമ്മിശ്രമായി കിടക്കുന്ന വിവരങ്ങളിൽ നിന്ന് വേണ്ട വിവരങ്ങൾ ലിസ്റ്റായി ലഭിക്കാനുള്ള കോഡ്. ഈ കോഡ് പ്രോംപ്റ്റിൽ നൽകിയാൽ നാനാവിധമായ വിവരങ്ങളും വിശദാംശങ്ങളും അടുക്കി പെറുക്കി വ്യക്തമായ ബുള്ളറ്റ് പോയന്റ് ആയോ, പട്ടിക ക്രമത്തിലോ ലഭിക്കും. ഇത് നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഉണ്ടാക്കാനും, ബ്ലോഗ് പോസ്റ്റുകൾ ഉണ്ടാക്കാനും, ട്വിറ്റർ (എക്സ്) പോസ്റ്റുകൾ ഉണ്ടാക്കാനുമൊക്കെ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്: "LISTIFY: Best laptops under Rs 50000 in 2025 "

secret codes hidden in Chat GPT
secret codes hidden in Chat GPT Chat GPT
Do you know these secret codes hidden in Chat GPT?
ഓരോ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് എത്രത്തോളം വെള്ളം?; രസകരമായ മറുപടിയുമായി സാം ആള്‍ട്ട്മാന്‍

ഒരു സിംപിൾ വിദ്യ

ഈ രഹസ്യ കോഡുകൾ കൂടാതെ വ്യക്തിപരമായ സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ച് നിങ്ങളുടെ നിർദേശത്തിന് മാത്രം പ്രവർത്തിക്കുന്ന കോഡുകളും ഉണ്ടാക്കാം. അതിനായി ചാറ്റ്ജിപിറ്റിയുടെ സെറ്റിങ്സിൽ പോയി Personalization> Custom Instructions എന്ന ഓപ്‌ഷനിൽ പോയി, "What should ChatGPT know about you?" എന്ന ചോദ്യത്തിന് കീഴിൽ നിർദ്ദേശം നൽകിയാൽ മതി. ഉദാഹരണത്തിന്: "If I type /fix, fix grammar and simplify"

അപ്പോൾ വൈകിക്കേണ്ട. ഈ കോഡുകൾ ഉപയോഗിച്ച് നിങ്ങളുടെ ചാറ്റ്ജിപിറ്റിയെ സൂപ്പർ ചാറ്റ്ജിപിറ്റിയാക്കൂ! ഇനിയും ഉണ്ട് ഒളിഞ്ഞു കിടക്കുന്ന സങ്കീർണമായ അനേകം കോഡുകൾ കേട്ടോ... അത് മറ്റൊരു ലേഖനത്തിൽ പരാമർശിക്കാം.

Summary

Do you know these secret codes hidden in Chat GPT ?Just use these secret codes to make ChatGPT more efficient without giving complicated prompts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com