മ്യൂച്ചല്‍ ഫണ്ട് ആണോ ഇടിഎഫ് ആണോ നല്ലത്?; അറിയാം വ്യത്യാസം

വൈവിധ്യവത്കരിക്കപ്പെട്ട ഒരുകൂട്ടം ഓഹരികളിലോ അല്ലെങ്കില്‍ സെക്യൂരിറ്റികളിലോ പൊതുവായി നിക്ഷേപിക്കുന്നതിന് സഹായിക്കുന്ന ഉപധികളാണിവ
mutual fund investment
mutual fund investmentപ്രതീകാത്മക ചിത്രം
Updated on
1 min read

ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ ഇടിഎഫില്‍ ഒരു ഭാഗം നിക്ഷേപിക്കണോ എന്നതാണ് നിക്ഷേപകരുടെ ഇടയില്‍ നിലനില്‍ക്കുന്ന കണ്‍ഫ്യൂഷന്‍.

വൈവിധ്യവത്കരിക്കപ്പെട്ട ഒരുകൂട്ടം ഓഹരികളിലോ അല്ലെങ്കില്‍ സെക്യൂരിറ്റികളിലോ പൊതുവായി നിക്ഷേപിക്കുന്നതിന് സഹായിക്കുന്ന ഉപധികളാണിവ. അതുകൊണ്ട് ഒറ്റനോട്ടത്തില്‍ ഇടിഎഫും മ്യൂച്വല്‍ ഫണ്ടും തമ്മില്‍ സാമ്യം തോന്നാം. പക്ഷേ, പ്രവര്‍ത്തന ശൈലിയില്‍ വലിയ വ്യത്യാസമുണ്ടെന്നതാണ് ശ്രദ്ധിക്കേണ്ട വിഷയം.

ഒരു പൊതു ലക്ഷ്യത്തെ മുന്‍നിര്‍ത്തി ഒരുകൂട്ടം നിക്ഷേപകരില്‍ നിന്നും സ്വരൂപിക്കുന്ന പണം, പ്രൊഫഷണല്‍ ഫണ്ട് മാനേജറുടെ മേല്‍നോട്ടത്തില്‍ പൊതുവായി കൈകാര്യം ചെയ്യുന്ന രീതിയിലാണ് മ്യൂച്വല്‍ ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിലേക്ക് ചെറിയ തുകയില്‍ പോലും എസ്‌ഐപി ചെയ്തുകൊണ്ട് നിക്ഷേപം ആരംഭിക്കാം. വിപണിയില്‍ ദിവസേന സംഭവിക്കുന്ന മാറ്റങ്ങള്‍ നോക്കേണ്ടതില്ല. എന്നിരുന്നാലും എന്‍എവി എന്ന രൂപത്തില്‍ വിപണിയുള്ള എല്ലാ ദിവസവും നിക്ഷേപത്തെ ഒരു തവണ അപ്‌ഡേറ്റ് ചെയ്യും.

എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് അഥവാ ഇടിഎഫ് എന്നത്, അടിസ്ഥാന സൂചികകളുടെ ഭാഗമായിട്ടുള്ള ഒരുകൂട്ടം സെക്യൂരിറ്റികളിലേക്കോ കമ്മോഡിറ്റികളിലേക്കോ പൊതുവായി നിക്ഷേപിക്കുന്ന രീതിയാണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ചെയ്യപ്പെടുന്ന ഒരു ഓഹരിക്ക് സമാനമാണിത്. വിപണിയിലെ വ്യാപാര വേളയില്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാനോ വില്‍ക്കാനോ കഴിയും. വളരെ താഴ്ന്ന ചെലവുകളെ ഇതിനു വരുന്നുള്ളൂ. പക്ഷേ ഡിമാറ്റ് അക്കൗണ്ട് നിര്‍ബന്ധമാണ്. ചുരുക്കത്തില്‍ ഫ്‌ലെക്‌സിബിലിറ്റിയും താഴ്ന്ന പരിപാലനചെലവും പരിഗണിക്കുന്നവര്‍ക്ക് ഇടിഎഫ് മികച്ചതാണ്.

mutual fund investment
ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടോ?; അറിയാം ഉടനടി ചെയ്യേണ്ട ഏഴുകാര്യങ്ങള്‍

ഇടിഎഫ് ആണോ മ്യൂച്വല്‍ ഫണ്ട് ആണോ മികച്ചതെന്ന് ചോദിച്ചാല്‍, ഇവ രണ്ടിനും രണ്ട് തരത്തിലുള്ള സവിശേഷതകളാണ് ഉള്ളതെന്നതിനാല്‍ ഒന്ന് മറ്റൊന്നിനേക്കാള്‍ മികച്ചതെന്ന് വിശേഷിപ്പിക്കുന്നത് പൂര്‍ണമായും ശരിയല്ല.

നിക്ഷേപകനെ സംബന്ധിച്ച് സൗകര്യപ്രദവും ലളിതവും ഓട്ടോമാറ്റിക് രീതിയിലുള്ള നിക്ഷേപവും പ്രൊഫഷണലായി റിസ്‌ക് കൈകാര്യം ചെയ്യുന്നതിനും ഒക്കെയാണ് പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കുന്നതാകും ഉചിതം. അതേസമയം താഴ്ന്ന പരിപാലന ചെലവും ദിവസേനയുള്ള വിലനിര്‍ണയവും സ്വന്തം നിലയില്‍ ട്രേഡ് കൈകാര്യം ചെയ്യുന്നതിനുള്ള താത്പര്യവും ഫ്‌ലെക്‌സിബിലിറ്റിയും ഒക്കെയാണ് പരിഗണിക്കുന്നതെങ്കില്‍ ഇടിഎഫ് ആയിരിക്കും അനുയോജ്യം.

mutual fund investment
മക്കളുടെ ഉപരിപഠനം, വിവാഹം....; 50 ലക്ഷം രൂപ സമ്പാദിക്കാന്‍ ഇതാ ഒരു കിടിലന്‍ പ്ലാന്‍
Summary

comparison between etf and mutual funds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com