പാചകവാതക ക്ഷാമം രൂക്ഷം; പൊറോട്ട വില വര്‍ധിപ്പിച്ചു, മൂന്ന് രൂപ കൂടി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉടലെടുത്ത പാചകവാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ പൊറോട്ടയ്ക്ക് വില വര്‍ധിപ്പിച്ചു
Parotta price hiked
Parotta price hiked പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉടലെടുത്ത പാചകവാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ പൊറോട്ടയ്ക്ക് വില വര്‍ധിപ്പിച്ചു. പാചകവാതക പ്രതിസന്ധിക്കൊപ്പം പാമോയില്‍ വില വര്‍ധനയും ഹോട്ടല്‍ മേഖലയ്ക്ക് തിരിച്ചടിയായെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. പൊറോട്ട ഒന്നിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്. മുന്‍പ് ഒരു പൊറോട്ടയുടെ വില 13 മുതല്‍ 15 രൂപ വരെ ആയിരുന്നു.

എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 70 ശതമാനം ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. ചെറിയ പെരുന്നാള്‍ വരെ ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാമെന്ന നിലപാടിലായിരുന്നു ഉടമകള്‍. എന്നാല്‍ പെരുന്നാളിന് ശേഷവും പ്രതിസന്ധി രൂക്ഷമായി തുടര്‍ന്നതോടെയാണ് പല ഹോട്ടലുകളും തുറക്കേണ്ട എന്ന് തീരുമാനിച്ചത്.

Parotta price hiked
15 മിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ വിലവര്‍ധന നടപ്പാക്കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍ഡ്സ് അസോസിയേഷന്‍ നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ ചെലവിന് വേണ്ടി മാത്രമാണ് ഹോട്ടലുകള്‍ ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. അറക്കപ്പൊടി നിറച്ച് ഉപയോഗിക്കുന്ന കുറ്റി അടുപ്പുകളും വിറക്-ഇന്‍ഡക്ഷന്‍ അടുപ്പുകളുമാണ് ഹോട്ടലുകളില്‍ നിലവില്‍ ഉപയോഗിക്കുന്നത്.

Parotta price hiked
മാസം 210 രൂപ മാത്രം; 60 വയസ് മുതല്‍ 5000 രൂപ പെന്‍ഷന്‍, അറിയാം ഈ സര്‍ക്കാര്‍ ഗ്യാരണ്ടീഡ് സ്‌കീം
Summary

Cooking gas shortage worsens; Parotta price hiked by Rs 3

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com