

ന്യൂഡല്‍ഹി: 2023 വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, വാഹനവില്‍പ്പന വര്‍ധിപ്പിക്കാന്‍ ആകര്‍ഷണീയമായ ഡിസ്‌ക്കൗണ്ടുകള്‍ പ്രഖ്യാപിച്ച് മത്സരം കടുപ്പിച്ച് വാഹനനിര്‍മ്മാതാക്കള്‍. ഈ സീസണിലെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത് പ്രമുഖ കമ്പനിയായ മാരുതി സുസുക്കിയാണ്.
അടുത്തിടെ മാരുതി പുറത്തിറക്കിയ എസ് യുവി സെഗ്മെന്റിലെ ജിമ്‌നി വാങ്ങുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട് അനുവദിച്ചത്. 4x4 മോഡലിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ 'തണ്ടര്‍ എഡിഷന്‍' അവതരിപ്പിച്ച് 10.74 ലക്ഷം രൂപയ്ക്കും ജിമ്‌നി വില്‍പ്പന നടത്തുന്നുണ്ട്. എന്‍ട്രി ലെവല്‍ ജിമ്‌നി സെറ്റയ്ക്ക് ഷോറൂമില്‍ 2.3 ലക്ഷം രൂപ വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മാരുതിയുടെ ജനകീയ മോഡലായ ഫ്രോങ്ക്‌സ് 40000 രൂപ വരെ ഡിസ്‌കൗണ്ടിലാണ് വില്‍ക്കുന്നത്. ചില വേരിയന്റുകള്‍ക്കാണ് ഈ ഡിസ്‌കൗണ്ട്.ഗ്രാന്‍ഡ് വിറ്റാര എസ് യുവിക്ക് 25000 രൂപയുടെ ആനുകൂല്യമാണ് നല്‍കുന്നത്. അരീന ഷോറൂമുകളില്‍ ആള്‍ട്ടോ കെ 10, എസ്-പ്രസ്സോ, സെലേരിയോ തുടങ്ങിയവയ്ക്കും 40000 രൂപ മുതല്‍ 70000 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മോഡല്‍ അനുസരിച്ച് ആനുകൂല്യങ്ങളില്‍ വ്യത്യാസമുണ്ടാകും.
മറ്റൊരു പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും സമാനമായ നിലയില്‍ ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1.5 ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട് അനുവദിക്കുന്നത്. ഗ്രാന്‍ഡ് ഐ10 നിയോസ്, വെര്‍ണ, ഓറ, അല്‍കാസര്‍ എന്നിവയ്ക്ക് 25000 രൂപ മുതല്‍ 50000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. മോഡല്‍ അനുസരിച്ച് ഡിസ്‌കൗണ്ടില്‍ വ്യത്യാസമുണ്ട്. ട്യൂസണ്‍ എസ്യുവിയ്ക്ക് 1.5 ലക്ഷം രൂപയുടെ ആനുകൂല്യമാണ് പ്രഖ്യാപിച്ചത്.
പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇലക്ട്രിക് എസ് യുവി വിഭാഗത്തില്‍ XUV 400ന് 4.2 ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത്. ഔട്ട്ഗോയിംഗ് XUV300 എസ്യുവിക്ക് ടോപ്പ് എന്‍ഡ് വേരിയന്റില്‍ 1.8 ലക്ഷം രൂപ വരെ കിഴിവ് നല്‍കിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
