

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. പണമില്ലാത്തപ്പോഴും ആവശ്യം നിറവേറ്റാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. അതുകൊണ്ട് ഇതിനെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്.
ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വിവിധ ക്രെഡിറ്റ് കാര്‍ഡുകള്‍ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എയര്‍പോര്‍ട്ട് ലോഞ്ച് സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ഓഫര്‍. ലോഞ്ചില്‍ കയറി സൗജന്യമായി ഭക്ഷണവും പാനീയവും പ്രയോജനപ്പെടുത്താം എന്നത് യാത്രക്കാര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. കൂടാതെ സ്പാ പോലുള്ള മറ്റു സേവനങ്ങളും ഇവിടെ ലഭ്യമാണ്. എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാന്‍ കഴിയുന്ന ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ താഴെ:
HDFC Diners Club Privilege Credit Card:
ഈ കാര്‍ഡിന് 2,500 രൂപയാണ് വാര്‍ഷിക ഫീസ് വരിക.  (മുമ്പത്തെ വര്‍ഷം നിങ്ങള്‍ 3 ലക്ഷം രൂപ ചെലവഴിച്ചാല്‍ ഇത് ഒഴിവാക്കപ്പെടും). െ്രെപമറി, ആഡ്ഓണ്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെയും അന്തര്‍ദേശീയ തലങ്ങളിലെയും വിമാനത്താവളങ്ങളില്‍ ഉടനീളം 12 സൗജന്യ ലോഞ്ച് സന്ദര്‍ശനങ്ങളാണ് ഈ കാര്‍ഡിന്റെ പ്രത്യേകത. ആമസോണ്‍ െ്രെപം, എംഎംടി ബ്ലാക്ക്, ടൈംസ് െ്രെപം, ഡൈന്‍ഔട്ട് പാസ്‌പോര്‍ട്ട് എന്നിവയുടെ സൗജന്യ വാര്‍ഷിക വരിക്കാരാകാനും സാധിക്കും.മറ്റ് സമ്മാനങ്ങള്‍ വേറെയും ലഭിക്കും.
Axis Bank Select Credit Card:
ആക്‌സിസ് ബാങ്ക് സെലക്ട് ക്രെഡിറ്റ് കാര്‍ഡിന്റെ വാര്‍ഷിക ചാര്‍ജ് 3,000 രൂപയാണ്. ഈ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം ആറ് കോംപ്ലിമെന്ററി ഇന്റര്‍നാഷണലും എട്ട് ആഭ്യന്തര ലോഞ്ച് ആക്‌സസ്സും നല്‍കുന്നു. ലോഞ്ച് ആക്‌സസ് കൂടാതെ, ഉപഭോക്താക്കള്‍ക്ക് BigBasket, സ്വിഗ്ഗി എന്നിവ വഴിയുള്ള വാങ്ങലുകള്‍ക്ക് ഡിസ്‌ക്കൗണ്ടും ലഭിക്കും.
SBI Prime Credit Card:
എസ്ബിഐ െ്രെപം ക്രെഡിറ്റ് കാര്‍ഡിന്റെ വാര്‍ഷിക ചെലവ് 2,999 രൂപയാണ്. ഒരു വര്‍ഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 3 ലക്ഷം രൂപ ചെലവഴിച്ചാല്‍ ഈ ചാര്‍ജ് ഒഴിവാക്കപ്പെടും. പ്രതിവര്‍ഷം വിദേശ പ്രയോറിറ്റി പാസ് ലോഞ്ചുകളിലേക്ക് നാല് കോംപ്ലിമെന്ററി യാത്രകളും എട്ട് ആഭ്യന്തര ലോഞ്ച് സന്ദര്‍ശനങ്ങളുമാണ് ഈ കാര്‍ഡിന്റെ ഒരു പ്രത്യേകത. ഇ-ഗിഫ്റ്റ് കാര്‍ഡുകള്‍, അധിക റിവാര്‍ഡ് പോയിന്റുകള്‍ എന്നിവയാണ് മറ്റു ആനുകൂല്യങ്ങള്‍.
SBI Elite Credit Card:
എസ്ബിഐ എലൈറ്റ് ക്രെഡിറ്റ് കാര്‍ഡിന് വാര്‍ഷിക ഫീസ് 4,999 രൂപയാണ്. എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസിനൊപ്പം (ആറ് സൗജന്യ വിദേശ യാത്രകളും പ്രതിവര്‍ഷം എട്ട് ആഭ്യന്തര സന്ദര്‍ശനങ്ങളും വരെ) 5,000 രൂപയുടെ വെല്‍കം ഗിഫ്റ്റ് സര്‍ട്ടിഫിക്കറ്റ്, ഡൈനിംഗ്, സൂപ്പര്‍മാര്‍ക്കറ്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഷോപ്പ് വാങ്ങലുകള്‍ക്ക് റിവാര്‍ഡുകളും ഈ കാര്‍ഡ് നല്‍കുന്ന ഓഫറാണ്. പ്രതിവര്‍ഷം 6,000 രൂപയുടെ സൗജന്യ സിനിമാ ടിക്കറ്റുകളാണ് മറ്റൊരു ഓഫര്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
