സൗദി- ഹൂതി സംഘര്‍ഷം; എണ്ണവില റോക്കറ്റ് പോലെ കുതിക്കുന്നു, ബാരലിന് 113 ഡോളറിന് മുകളില്‍

ആഗോള വിപണിയില്‍ എണ്ണവില അഞ്ചുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
crude oil price
crude oil pricefile
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില അഞ്ചുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 113 ഡോളറിന് മുകളിലാണ്. ഇന്നലെ മാത്രം നാലുശതമാനമാണ് ഉയര്‍ന്നത്.

സൗദി അറേബ്യയില്‍ യെമനിലെ ഇറാന്‍ അനുകൂല ഹൂതി വിമതരുടെ ആക്രമണമാണ് എണ്ണവില ഉയരാന്‍ കാരണം. ഇത് എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഇതാണ് എണ്ണവില ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതിനിടെ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാണ് സൗദി അരാംകോയുടെ ദഹ്‌റാനിലെ ആസ്ഥാനം ഒഴിപ്പിക്കാന്‍ ഉത്തരവിട്ടു. വര്‍ധിച്ചുവരുന്ന സംഘര്‍ഷം സൗദിയിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങളെയും പ്രാദേശിക ഊര്‍ജ്ജ വിതരണത്തെയും ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കൂടാതെ ലിബിയയിലെ പൈപ്പ് ലൈനില്‍ ഉണ്ടായ തകരാറുകളും എണ്ണവില വര്‍ധിക്കുമെന്ന ആശങ്കകള്‍ ഇരട്ടിയാക്കിയിട്ടുണ്ട്.

crude oil price
കാര്‍ ലോണ്‍ എടുക്കാന്‍ പോവുകയാണോ? പണം ലാഭിക്കാന്‍ 5 സ്മാര്‍ട്ട് വഴികള്‍
crude oil price
ദിവസം 400 രൂപ മാറ്റിവെയ്ക്കാമോ?; പത്തുവര്‍ഷം കൊണ്ട് 20 ലക്ഷം രൂപ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം
Summary

Crude Oil Price Today: Brent Crosses 113 dollar As Saudi Supply Risks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com