വീട്ടില്‍ എത്ര സ്വര്‍ണം സൂക്ഷിക്കാം? രേഖകള്‍ ഇല്ലെങ്കില്‍ എന്ത് ചെയ്യും?

ഇന്ത്യയില്‍ വ്യക്തിക്കോ കുടുംബത്തിനോ നിയമപരമായി കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധിയൊന്നുമില്ല.
legal gold holding limits in India
Learn about documentation, penalties for exceeding limits, and tax implicationsപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനിടെ അസാധാരണമായ വിലവര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. ഇത് നിക്ഷേപകര്‍ക്ക് വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു. വിലക്കയറ്റത്തോടെ കുടുംബങ്ങളിലെ സ്വര്‍ണ ആസ്തിയുടെ മൂല്യത്തില്‍ കാര്യമായ വര്‍ധനവുണ്ടായി. രാജ്യത്തെ കുടുംബങ്ങളുടെ കൈവശം 30,000 ടണ്ണിലേറെ സ്വര്‍ണമുണ്ടെന്നാണ് കണക്ക്.

legal gold holding limits in India
ഒറ്റയടിക്ക് 3680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ന് മുകളില്‍ തന്നെ, വെള്ളിയിലും ഇടിവ്

ഇന്ത്യയില്‍ വ്യക്തിക്കോ കുടുംബത്തിനോ നിയമപരമായി കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധിയൊന്നുമില്ല. എന്നാല്‍ അതിന്റെ ഉറവിടം വ്യക്തമാക്കാന്‍ സാധിക്കണം. രേഖകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പിടിച്ചെടുക്കാതിരിക്കാന്‍ ആദായ നികുതി വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുപ്രകാരം രേഖകളില്ലെങ്കില്‍ പോലും നിശ്ചിത അളവില്‍ സ്വര്‍ണം കൈവശം വെയ്ക്കാം.

legal gold holding limits in India
വായ്പ മുടങ്ങിയാലും ഭീഷണി വേണ്ട, പെരുമാറ്റത്തില്‍ മാന്യത വേണം; നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്

ഭര്‍ത്താവും ഭാര്യയും അവിവാഹിതയായ മകളും അടങ്ങുന്ന കുടുംബത്തിന് നിയമപരമായി കൈവശം വെക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് 850 ഗ്രാം ആണ്. നിലവിലെ 22 കാരറ്റ് സ്വര്‍ണ വില പ്രകാരം പണക്കൂലി ഉള്‍പ്പടെ ഇതിന്റെ മൂല്യം 1.2 കോടി രൂപയിലധികം വരും. ബില്ലുകളില്ലാതെ തന്നെ ഇത്രയും സ്വര്‍ണം നിയമപരമായി വീട്ടില്‍ സൂക്ഷിക്കാം. നിക്ഷേപം, സ്വര്‍ണക്കട്ടികള്‍, നാണയങ്ങള്‍ എന്നിവയ്ക്ക് ഇത് ബാധകമല്ലെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.

കൂടുതല്‍ സ്വര്‍ണം കൈവശമുള്ളവര്‍ രേഖകള്‍ സൂക്ഷിക്കേണ്ടിവരും. സമ്മാനമായി ലഭിച്ചതാണെങ്കില്‍ അതിന്റെ വിവരങ്ങള്‍, അനന്തരാവകാശമായി ലഭിച്ചതാണെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ എന്നിവ സൂക്ഷിക്കണം. ഇന്‍വോയ്സുകള്‍, ഗിഫ്റ്റ് ഡീഡുകള്‍, അനന്തരാവകാശ രേഖകള്‍ എന്നിവ ഉടമസ്ഥാവകാശം തെളിയിക്കാന്‍ സഹായിക്കും. രേഖകളില്ലാതെ പരിധിയില്‍ കവിഞ്ഞ സ്വര്‍ണം കൈവശം വെച്ചാല്‍ നികുതിവെട്ടിപ്പായി കണക്കാക്കാം.

ഹിന്ദു അവിഭക്ത കുടുംബത്തിന്റെ കാര്യത്തില്‍ സ്വര്‍ണം കൈവശം വെക്കുന്നതിന്റെ പരിധി നിശ്ചയിക്കുന്നത് കുടുംബത്തിന്റെ വരുമാനവും പദവിയും അനുസരിച്ചാണ്. നിശ്ചിത അളവിലല്ല. നിശ്ചിത പരിധിക്ക് മുകളിലുള്ള സ്വര്‍ണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചില്ലെങ്കില്‍ വിശദീകരിക്കാത്ത നിക്ഷേപമായി കണക്കാക്കും. ഇതിന് കനത്ത നികുതിയും പിഴയും നല്‍കേണ്ടി വരും. സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 60% നികുതി, ഇതിനു പുറമെ സര്‍ചാര്‍ജ്, സെസ് എന്നിവ കൂടുതലായി പലിശയും പിഴകളും ചുമത്താം, ഗുരുതരമായ സാഹചര്യങ്ങളില്‍ സ്വര്‍ണ്ണം കണ്ടുകെട്ടാനും സാധ്യത.

Summary

Know the legal gold holding limits in India for individuals & families. Learn about documentation, penalties for exceeding limits, and tax implications

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com