ഒരു രൂപ പോലും ചെലവില്ല!, പ്രതിമാസം 3000 രൂപ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പരിരക്ഷ; അറിയാം ഈ സര്‍ക്കാര്‍ പദ്ധതി

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി കേന്ദ്ര തൊഴില്‍ മന്ത്രാലയം നടപ്പിലാക്കിയ പദ്ധതിയാണ് ഇ- ശ്രം കാര്‍ഡ്.
e-Shram project
e-Shram projectfile
Edited By:
Updated on
1 min read

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി കേന്ദ്ര തൊഴില്‍ മന്ത്രാലയം നടപ്പിലാക്കിയ പദ്ധതിയാണ് ഇ- ശ്രം കാര്‍ഡ്. തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഇ- ശ്രം വഴിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് നടപ്പാക്കിയത്. രജിസ്റ്റര്‍ ചെയ്യുന്ന ഓരോ തൊഴിലാളിക്കും 12 അക്കം വരെയുള്ള യൂണിവേഴ്‌സല്‍ അക്കൗണ്ട്് നമ്പര്‍ നല്‍കും. വീട്ടുജോലിക്കാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷകര്‍, കൃഷിപ്പണിക്കാര്‍, സ്വിഗ്ഗി, സൊമാറ്റോ ഡെലിവര്‍ പാര്‍ട്‌ണേഴ്‌സ്, തെരുവു കച്ചവടക്കാര്‍, ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ഹെല്‍പ്പര്‍മാര്‍ തുടങ്ങി അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന നിരവധിപ്പേര്‍ക്ക് ഇതില്‍ ചേരാവുന്നതാണ്. പദ്ധതിയില്‍ അംഗമാകാനുള്ള പ്രായപരിധി 16-59 ആണ്.

അര്‍ഹരായ തൊഴിലാളികള്‍ക്ക് വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തതിനോ അവയില്‍ ചേരുന്നതിനോ ഉള്ള ഒരു ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയായും ഗേറ്റ് വേയായും പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നു. ഒരു ഡാറ്റാബേസ് സൂക്ഷിക്കുന്നതില്‍ മാത്രം ഒതുങ്ങാതെ ഈ പോര്‍ട്ടല്‍ വിപുലീകരിച്ചിട്ടുണ്ട്. 15 ക്ഷേമ, തൊഴില്‍ സംബന്ധമായ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന തരത്തിലാണ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്.

നേട്ടങ്ങള്‍

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന:

അപകടമരണം അല്ലെങ്കില്‍ സ്ഥിരമായ അംഗവൈകല്യത്തിന് രണ്ടു ലക്ഷം രൂപയും ഭാഗികമായ അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയും നല്‍കുന്നു. പദ്ധതിയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ഇത് നല്‍കുന്നത്.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന:

ഏത് കാരണത്താലുള്ള മരണത്തിനും രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

പ്രധാനമന്ത്രി ശ്രം യോഗി മാന്‍- ധാന്‍:

അര്‍ഹരായ തൊഴിലാളികള്‍ക്ക് 60 വയസ് തികഞ്ഞതിന് ശേഷം പ്രതിമാസം കുറഞ്ഞത് 3000 രൂപ ഉറപ്പായ പെന്‍ഷന്‍ ലഭിക്കും

വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്:

അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് എവിടെ നിന്നും ഭക്ഷ്യധാന്യ അവകാശങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും

നാഷണല്‍ കരിയര്‍ സര്‍വീസ്:

തൊഴിലാളികളെ തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കുന്നു

സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ പോര്‍ട്ടലുമായുള്ള സഹകരണം തൊഴിലാളികള്‍ക്ക് നൈപുണ്യ വികസനത്തിലേക്കും അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുകളിലേക്കും പ്രവേശനം നല്‍കുന്നു.

ആര്‍ക്കെല്ലാം ചേരാം?

16 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് ഇതില്‍ ചേരാവുന്നതാണ്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരായിരിക്കണം. ആദായനികുതി അടയ്ക്കുന്നവരായിരിക്കരുത്. ഇപിഎഫ്ഒ അല്ലെങ്കില്‍ ഇഎസ്‌ഐ എന്നിവയിലെ അംഗമായിരിക്കരുത്. സര്‍ക്കാര്‍ ജീവനക്കാരാവരുത്. തൊഴിലാളികള്‍ക്ക് ഇ ശ്രം പോര്‍ട്ടല്‍ വഴിയോ അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയോ സ്‌റ്റേറ്റ് സേവന കേന്ദ്രം വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

e-Shram project
അഞ്ചു വര്‍ഷം കൊണ്ട് പലിശയായി മാത്രം രണ്ടേകാല്‍ ലക്ഷം രൂപ സമ്പാദിക്കാം; വേറിട്ട സ്ട്രാറ്റജി
e-Shram project
വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്താലുള്ള ഗുണങ്ങള്‍ എന്ത്?; മാറ്റം വരുത്താനാവുമോ?
Summary

e-Shram portal: Check eligibility, benefits and how to register for free

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com