ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമവിരുദ്ധ ബെറ്റിങ് ആപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖര്‍ ധവാന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി
ED attaches assets worth 11 crore of Suresh Raina, Shikhar Dhawan in illegal betting app case
ED attaches assets worth 11 crore of Suresh Raina, Shikhar Dhawan in illegal betting app caseഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: നിയമവിരുദ്ധ ബെറ്റിങ് ആപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖര്‍ ധവാന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്‌നയുടെയും ധവാന്റെയും 11.14 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

അനധികൃത വാതുവെപ്പ് സൈറ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിലാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) അനുസരിച്ച് ക്രിക്കറ്റ് കളിക്കാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇഡിക്ക് അനുമതി നല്‍കിയിരുന്നു. കണ്ടുകെട്ടാന്‍ അനുമതി നല്‍കിയുള്ള ഉത്തരവിനെ തുടര്‍ന്ന്, 1xBet എന്ന ഓണ്‍ലൈന്‍ വാതുവെപ്പ് സൈറ്റിനെതിരായ കേസില്‍ ശിഖര്‍ ധവാന്റെ 4.5 കോടിയുടെ ആസ്തിയും സുരേഷ് റെയ്നയുടെ 6.64 കോടിയുടെ മ്യൂച്ചല്‍ ഫണ്ടുമാണ് കണ്ടുകെട്ടിയത്.

ED attaches assets worth 11 crore of Suresh Raina, Shikhar Dhawan in illegal betting app case
ബിഹാര്‍: വോട്ടെടുപ്പിനിടെ ഉപമുഖ്യമന്ത്രിയെ തടഞ്ഞ് പ്രതിഷേധം, ചെരിപ്പും ചാണകവുമെറിഞ്ഞു; ആര്‍ജെഡി ഗുണ്ടകളെന്ന് ബിജെപി

നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ശിഖര്‍ ധവാനെ ചോദ്യം ചെയ്യാനായി ഇഡി വിളിച്ചുവരുത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം (പിഎംഎല്‍എ) 39 കാരനായ താരത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഉപയോക്താക്കളെ വഞ്ചിക്കുകയും ഗണ്യമായ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തതായാണ് ബെറ്റിങ് ആപ്പിനെതിരായ ആരോപണം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നിയമവിരുദ്ധ ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്ഫോമുകള്‍ക്കെതിരായ വിശാലമായ നടപടിയുടെ ഭാഗമായാണ് അന്വേഷണം. ഇതേ കേസില്‍ സുരേഷ് റെയ്നയെയും എട്ട് മണിക്കൂറിലധികം ഇഡി ചോദ്യം ചെയ്തിരുന്നു.

ED attaches assets worth 11 crore of Suresh Raina, Shikhar Dhawan in illegal betting app case
'വിശ്വസിക്കാനാകുന്നില്ല, എല്ലാവരും ഇതുകണ്ട് ചിരിക്കുന്നു, എന്റെ ഫോട്ടോ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പോരടിക്കുന്നു'; പ്രതികരണവുമായി ബ്രസീല്‍ മോഡല്‍
Summary

ED attaches assets worth 11 crore of Suresh Raina, Shikhar Dhawan in illegal betting app case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com