ന്യൂഡൽഹി: 76 കോടി രൂപയുടെ സ്വത്ത് ചൈനീസ് വായ്പ ആപ്ലിക്കേഷനുകളിൽ നിന്ന് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലോക്ക്ഡൗൺ സമയം തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുക വഴി ചില ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ നടപടി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. 7 കമ്പനികൾക്കെതിരെയാണ് ഇഡി കേസെടുത്തത്. ഇതിൽ ചൈനീസ് നിയന്ത്രിത ഫിൻടെക് കമ്പനികളും ഇതിനോട് സഹകരിച്ച് പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമുണ്ട്.
ഫോൺ വഴി വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും കൈവശപ്പെടുത്തുകയും ബന്ധുക്കൾക്ക് വ്യാജ വക്കീൽ നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തുകയുമാണ് കമ്പനികൾ ചെയ്തിരുന്നത്. ഇതിൽ മനംനൊന്ത് ബാംഗ്ലൂർ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ആത്മഹത്യകൾ നടന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates