പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷത്തിന് ശേഷം കൂടുതല്‍ നേട്ടം എവിടെ?; ഇപിഎഫ് vs പിപിഎഫ് താരതമ്യം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നി സ്‌കീമുകള്‍ റിട്ടയര്‍മെന്റ് ജീവിതത്തെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന നിക്ഷേപ പദ്ധതികളാണ്
EPF VS PPF investment
EPF VS PPF investmentപ്രതീകാത്മക ചിത്രം
Updated on
2 min read

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നി സ്‌കീമുകള്‍ റിട്ടയര്‍മെന്റ് ജീവിതത്തെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന നിക്ഷേപ പദ്ധതികളാണ്. ഈ രണ്ട് സ്‌കീമുകളും വ്യത്യസ്ത സ്വഭാവമുള്ളവയാണെങ്കിലും വലിയൊരു തുക സേവ് ചെയ്യാന്‍ സഹായിക്കും.

ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് മാത്രം നിക്ഷേപിക്കാവുന്ന പദ്ധതിയാണ് ഇപിഎഫ്. എന്നാല്‍ പിപിഎഫില്‍ ആര്‍ക്കും നിക്ഷേപം തുടങ്ങാം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അഥവാ ഇപിഎഫ്ഒയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പെന്‍ഷന്‍ സ്‌കീമാണ് ഇപിഎഫ്. മറുവശത്തുള്ള പിപിഎഫ് സര്‍ക്കാര്‍ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്.

8.25 ശതമാനം എന്ന ഉയര്‍ന്ന പലിശ നിരക്കാണ് ഇപിഎഫ് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ മാറ്റം വരാം. പിപിഎഫ് 7.1 ശതമാനം നിരക്കില്‍ പലിശ ഉറപ്പാക്കുന്നു. മൂന്ന് മാസം കൂടുമ്പോള്‍ പിപിഎഫിന്റെ പലിശനിരക്ക് സര്‍ക്കാര്‍ പുനഃപരിശോധിക്കാറുണ്ട്.

ഇപിഎഫ് ഒരു പെന്‍ഷന്‍ പദ്ധതിയായതിനാല്‍ ജോലിയില്‍ നിന്നും വിരമിക്കുമ്പോഴാണ് ഈ സ്‌കീമിന്റെ കാലാവധി പൂര്‍ത്തിയാവുന്നത്. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍, അതായത് വിദ്യാഭ്യാസം, വിവാഹം അല്ലെങ്കില്‍ വീട് നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഭാഗികമായി പണം പിന്‍വലിക്കാന്‍ സാധിക്കും. പിപിഎഫിന്റെ ലോക്ക്-ഇന്‍ പിരീഡ് 15 വര്‍ഷമാണ്. അതിനു ശേഷം ആവശ്യമെങ്കില്‍ നിക്ഷേപം തുടരാം. ഓരോ 5 വര്‍ഷത്തെ ബ്ലോക്കുകളായിട്ടാണ് കാലാവധി നീട്ടുന്നത്. ഇതൊരു പെന്‍ഷന്‍ സ്‌കീം അല്ല. പക്ഷേ കാലാവധി നീട്ടി നിക്ഷേപം തുടര്‍ന്നാല്‍ ജോലിയില്‍ നിന്നും വിരമിക്കുമ്പോഴേക്കും വലിയൊരു തുക അക്കൗണ്ടില്‍ ഉണ്ടായിരിക്കും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80C പ്രകാരം പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെയുള്ള നികുതി ഇളവുകള്‍ ലഭ്യമാണ്.

ഇപിഎഫില്‍ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വരെ നിക്ഷേപിക്കാം. പിപിഎഫില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. 500 രൂപ മുതല്‍ നിക്ഷേപം തുടങ്ങാം. 15 വര്‍ഷത്തേക്ക് എല്ലാ വര്‍ഷവും 1.2 ലക്ഷം രൂപ വീതം നിക്ഷേപിച്ചാല്‍ ഇപിഎഫ്, പിപിഎഫ് എന്നി സ്‌കീമുകളില്‍ ഏതില്‍ നിന്നാണ് കൂടുതല്‍ വരുമാനം ലഭിക്കുക എന്നത് പരിശോധിക്കാം.

ഇപിഎഫില്‍ 1.2 ലക്ഷം രൂപ വീതം ഓരോ വര്‍ഷവും നിക്ഷേപിക്കുകയാണെങ്കില്‍ പ്രതിമാസം നിക്ഷേപം 10,000 രൂപയായിരിക്കും. ഈ നിക്ഷേപം തുടര്‍ന്നാല്‍, 15 വര്‍ഷം കൊണ്ട് മൊത്തം നിക്ഷേപം 18 ലക്ഷം രൂപയായിരിക്കും. ഈ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന മെച്യൂരിറ്റി തുക ഏകദേശം 35,96,445.5 രൂപയായിരിക്കും.

EPF VS PPF investment
പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

പിപിഎഫില്‍ പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് നിക്ഷേപം 1.2 ലക്ഷം രൂപയായിരിക്കും. ഈ കണക്ക് പ്രകാരം 15 വര്‍ഷത്തെ മൊത്തം നിക്ഷേപം 18 ലക്ഷം രൂപയായിരിക്കും. ഈ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന മെച്യൂരിറ്റി തുക ഏകദേശം 32,54,567 രൂപയായിരിക്കും. ജോലി ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ഇപിഎഫ് നിക്ഷേപം ഏറ്റവും മികച്ച ഓപ്ഷനാണ്. മറിച്ചാണെങ്കില്‍ പിപിഎഫിലൂടെ വലിയ തുക സമ്പാദിക്കാനും സാധിക്കും. പലിശ വരുമാനം അല്‍പം കൂടുതല്‍ ഇപിഎഫിലൂടെയാണ്. കൂടാതെ, റിട്ടയര്‍മെന്റ് കാലത്ത് പെന്‍ഷനും ലഭിക്കും.

EPF VS PPF investment
ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും
Summary

EPF vs PPF: Rs 1,20,000 annual investment for 15 years? Check calculations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com