ഇനി പിഎഫ് ഓഫീസിലേക്ക് ഓടേണ്ട!; അക്കൗണ്ടിലെ തെറ്റുകള്‍ ഓണ്‍ലൈനായി തിരുത്താം, ചെയ്യേണ്ടത് ഇത്രമാത്രം

സാധാരണയായി ജോലിയില്‍ പ്രവേശിക്കുന്ന ആദ്യ കമ്പനിയില്‍ വെച്ചാണ് പിഎഫ് അക്കൗണ്ട് ആരംഭിക്കുന്നത്.
EPFO
EPFOഫയൽ
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: നിങ്ങള്‍ ശമ്പളം പറ്റുന്ന ഒരു ജീവനക്കാരനാണോ? നിങ്ങള്‍ക്ക് പിഎഫ് ഉണ്ടോ? എല്ലാ പിഎഫ് അക്കൗണ്ടുകളും യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സാധാരണയായി ജോലിയില്‍ പ്രവേശിക്കുന്ന ആദ്യ കമ്പനിയില്‍ വെച്ചാണ് പിഎഫ് അക്കൗണ്ട് ആരംഭിക്കുന്നത്. പിന്നീട് ജോലി മാറിയാലും പിഎഫ് വിഹിതം ഈ അക്കൗണ്ടില്‍ തന്നെ തുടര്‍ന്നും നിക്ഷേപിക്കാന്‍ ഇന്ന് അനായാസം സാധിക്കും.

എന്നാല്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ പേര്, ജനനത്തീയതി, അല്ലെങ്കില്‍ മറ്റ് വ്യക്തിഗത വിവരങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പിഎഫ് തുക പിന്‍വലിക്കുമ്പോഴോ ക്ലെയിമുകള്‍ തീര്‍പ്പാക്കുമ്പോഴോ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. എന്നാല്‍ ഇപ്പോള്‍ ജീവനക്കാര്‍ക്ക് ഈ തെറ്റുകള്‍ ഓണ്‍ലൈനായി തന്നെ തിരുത്താനുള്ള സൗകര്യം ഇപിഎഫ്ഒ ഒരുക്കിയിട്ടുണ്ട്. അതായത് പിഎഫ് ഓഫീസില്‍ പോകാതെ തന്നെ തെറ്റുകള്‍ തിരുത്താന്‍ ഇതുവഴി സാധിക്കും.

ഇത്തരത്തില്‍ തെറ്റുകള്‍ തിരുത്താന്‍ ജോയിന്റ് ഡിക്ലറേഷന്‍ എന്ന സൗകര്യമാണ് ഇപിഎഫ്ഒ ഒരുക്കിയിരിക്കുന്നത്. ഇപിഎഫ്ഒ മെമ്പര്‍ പോര്‍ട്ടല്‍ വഴി തെറ്റുകള്‍ തിരുത്താനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോര്‍ട്ടലില്‍ ലഭ്യമായ ജോയിന്റ് ഡിക്ലറേഷന്‍ ഓപ്ഷന്‍ ഉപയോഗിച്ച് അഞ്ചു ഘട്ടങ്ങളിലൂടെ വിവരങ്ങള്‍ തിരുത്താനുള്ള സൗകര്യമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടെന്ന് ഇപിഎഫ്ഒ എക്‌സില്‍ കുറിച്ചു.

തെറ്റുകള്‍ എങ്ങനെ തിരുത്താം?

ഇപിഎഫ്ഒ മെമ്പര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് യുഎഎന്‍ നമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ജോയിന്റ് ഡിക്ലറേഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. പേര്, ജനനത്തീയതി, അല്ലെങ്കില്‍ തൊഴിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിങ്ങനെ തിരുത്താന്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ തെരഞ്ഞെടുക്കുക. ശരിയായ വിവരങ്ങള്‍ നല്‍കുകയും അതിനായി ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്യുക. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. ഇതിന് പുറമേ പിഎഫ് അംഗങ്ങള്‍ക്ക് അക്കൗണ്ട് ബാലന്‍സ്, അവസാന അഞ്ചു ഇടപാടുകള്‍, പാസ് ബുക്ക് വിവരങ്ങള്‍ എന്നിവ ഇപിഎഫ്ഒയുടെ വാട്‌സ്ആപ്പ് ചാനല്‍ വഴിയും പരിശോധിക്കാവുന്നതാണ്.

EPFO
കുടുംബ ബജറ്റ് താളം തെറ്റുമോ?, അരി, പഞ്ചസാര, സവാള വില പൊള്ളിക്കും; പൊന്നിക്ക് 20 രൂപയുടെ വര്‍ധന
EPFO
20 വര്‍ഷം കൊണ്ട് കോടീശ്വരനാകാം!; മാസം 5000 രൂപ ഇങ്ങനെ നിക്ഷേപിക്കൂ, വേറിട്ട എസ്‌ഐപി സ്ട്രാറ്റജി
Summary

EPFO PF Account Correction Online: How To Change Name

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER