

ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ യുപിഐ വഴി പിഎഫ് പണം പിന്‍വലിക്കാനായേക്കും. പുതിയ സംവിധാനം വഴി അംഗങ്ങള്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുപിഐ പിന്‍ ഉപയോഗിച്ച് തല്‍ക്ഷണം പണം കൈമാറാന്‍ കഴിയും. ഇതിനായി ഒരു പുതിയ മൊബൈല്‍ ആപ്പും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഏര്‍പ്പെടുത്തും.
ഒരിടപാടില്‍ പരമാവധി 25000 രൂപ മാത്രമേ യുപിഐ വഴി പിന്‍വലിക്കാന്‍ സാധിക്കുവെന്നാണ് വിവരം. എട്ട് കോടിയോളം വരുന്ന ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് പുതിയ സംവിധാനം പ്രയോജനം ചെയ്യും. വിരമിക്കല്‍ കാലത്തെ സുരക്ഷയ്ക്കായി ആകെ ബാലന്‍സിന്റെ കുറഞ്ഞത് 25 ശതമാനം തുക പിന്‍വലിക്കാന്‍ കഴിയാത്ത വിധം ലോക്ക് ചെയ്യപ്പെടും. ബാക്കിയുള്ള തുക അംഗങ്ങള്‍ക്ക് അവരുടെ ആവശ്യാനുസരണം പിന്‍വലിക്കാന്‍ സാധിക്കും.
ചികിത്സ, വിദ്യാഭ്യാസം, വിവാഹം, വീട് നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിലവില്‍ പിഎഫ് ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ എടുക്കുന്ന സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം കൊണ്ടുവരുന്നത്. ഇതിനോടകം തന്നെ ഓട്ടോ-സെറ്റില്‍മെന്റ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ സംവിധാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി 100 ഡമ്മി അക്കൗണ്ടുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ മന്ത്രാലയം നടത്തിവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates