ഫാസ്ടാഗില്‍ ബാലന്‍സ് ഇല്ലെങ്കിലും ടോള്‍ കടക്കാം!; പണമടയ്ക്കാന്‍ മൂന്ന് ദിവസം, വിശദാംശങ്ങള്‍

ദേശീയപാതയില്‍ ടോള്‍ പ്ലാസയിലൂടെ കടന്നുപോകുമ്പോള്‍ വിവിധ കാരണങ്ങളാല്‍ ടോള്‍ അടയ്ക്കാന്‍ കഴിയാതെ വന്നാല്‍ ഇനി ആശങ്കപ്പെടേണ്ടതില്ല
fastag
fastag ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ദേശീയപാതയില്‍ ടോള്‍ പ്ലാസയിലൂടെ കടന്നുപോകുമ്പോള്‍ വിവിധ കാരണങ്ങളാല്‍ ടോള്‍ അടയ്ക്കാന്‍ കഴിയാതെ വന്നാല്‍ ഇനി ആശങ്കപ്പെടേണ്ടതില്ല. സാങ്കേതിക തകരാറുകള്‍, കരിമ്പട്ടികയില്‍ പെടുത്തിയ ഫാസ്റ്റ് ടാഗ്, മതിയായ ബാലന്‍സ് ഇല്ലാത്ത സാഹചര്യം, ടാഗ് ഇല്ലാത്ത അവസ്ഥ എന്നി കാരണങ്ങളാല്‍ ദേശീയപാതകളില്‍ ടോള്‍ അടയ്ക്കാന്‍ കഴിയാതെ വരുന്ന ഉപയോക്താക്കള്‍ക്ക് ഉപരിതല ഗതാഗതമന്ത്രാലയം മൂന്ന് ദിവസത്തെ സമയം അനുവദിച്ചു.

ടോള്‍ അടയ്ക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ ദേശീയപാത അതോറിറ്റിയുടെ നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം ടോള്‍ അടച്ചാല്‍ മതി. ഈ കാലയളവിനുള്ളില്‍ പണമടച്ചില്ലെങ്കില്‍ ടോള്‍ തുകയുടെ ഇരട്ടി ഈടാക്കുകയും ഉടമസ്ഥാവകാശ മാറ്റം, കൈമാറ്റം, പുതുക്കല്‍ തുടങ്ങിയ എല്ലാ വാഹന (രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) അനുബന്ധ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്നും ഉപരിതല ഗതാഗതമന്ത്രാലയം അറിയിച്ചു.

ടോള്‍ ചാര്‍ജ് അടയ്ക്കാത്തതിന് ഇ-നോട്ടീസ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്ന് ഉപരിതല ഗതാഗത മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുടിശ്ശികയുള്ള ടോള്‍ ചാര്‍ജ് അടയ്ക്കുന്നതിനും അതിനെ ചോദ്യം ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങള്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കും. ദേശീയപാതയില്‍ തടസ്സമില്ലാത്ത ടോള്‍ പിരിവ് ആരംഭിക്കുമ്പോള്‍ ഇത് നിര്‍ണായകമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

fastag
എണ്ണ വില ബാരലിന് 150 ഡോളറാവും, മുന്നറിയിപ്പുമായി ഖത്തര്‍ ഊര്‍ജ്ജമന്ത്രി; പെട്രോള്‍ വില ഉയരുമോ?

'ഇ-നോട്ടീസ് നല്‍കുന്നത് തടസ്സമില്ലാത്ത ടോള്‍ പിരിവിന്റെ വിജയത്തിന് പ്രധാനമാണ്. കാരണം ഈ ടോള്‍ പിരിവ് സംവിധാനത്തില്‍ വാഹനങ്ങള്‍ തടസ്സമില്ലാതെ കടന്നുപോകും. വാഹനങ്ങള്‍ നിര്‍ത്തില്ല. ടോള്‍ അടയ്ക്കാത്തതിനുള്ള ഇ-നോട്ടീസില്‍ ഇരട്ടി ചാര്‍ജ്ജ് പരാമര്‍ശിക്കും. എന്നാല്‍ വാഹന ഉടമകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ പണമടച്ചാല്‍ 50 ശതമാനം കിഴിവ് ലഭിക്കും. അതായത് കൃത്യമായ ടോള്‍ അടയ്ക്കാം'- ഉദ്യോഗസ്ഥന്‍ പറഞ്ഞു.

fastag
യുപിഐ ഉപയോഗിച്ചാണോ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത്?; ഏപ്രില്‍ ഒന്നുമുതല്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ മാറ്റം, വിശദാംശങ്ങള്‍
Summary

fail to pay toll charges on NHs will get three days to make the payment after receiving an e-notice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com