

ന്യൂഡല്‍ഹി: ദേശീയ പാതയില്‍ ടോള്‍ നല്‍കുന്നതിന് മാത്രമല്ല, പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കാനും ഇനി ഫാസ് ടാഗ് ഉപയോഗിക്കാം. ഐസിഐസിഐ ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഫാസ്ടാഗ് ഉപയോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. രാജ്യത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്നതിന് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്. ഇതുസംബന്ധിച്ച് ഇന്ത്യന്‍ ഓയിലും ഐസിഐസിഐ ബാങ്കും ധാരണയായി.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സമഗ്ര ഓട്ടോമേഷന്‍ സംവിധാനത്തിന്റെ ഫലമായി ഇന്ധനം നിറയ്ക്കുന്നത് ഇപ്പോള്‍ എളുപ്പമാണ്. ഐഒസി പമ്പുകളില്‍ ഇപ്പോള്‍ കോണ്‍ടാക്ട്‌ലെസ്, കാഷ്‌ലെസ് സമ്പ്രദായമാണ് പിന്തുടരുന്നത്. പെട്രോള്‍, ഡീസല്‍, സെര്‍വോ ലൂബ്രിക്കന്റ്‌സ് എന്നിവ ഐസിഐസിഐ ഫാസ്ടാഗ് ഉപയോഗിച്ച് വാങ്ങാം. ആദ്യഘട്ടത്തില്‍ രാജ്യത്തെ 3000 ഇന്ത്യന്‍ ഓയില്‍ റീട്ടെയ്ല്‍ ഔട്ട്‌ലറ്റുകളില്‍ ഈ സൗകര്യം ലഭ്യമാണ്.
ഇന്ധനം നിറയ്ക്കുമ്പോള്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ വാഹനത്തിന്റെ ഫാസ്ടാഗ് അല്ലെങ്കില്‍ നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്യും. ഇതോടെ ഉപയോക്താവിന് ഒരു ഒടിപി ലഭിക്കും. പിഒഎസ് മെഷീനില്‍ ഒടിപി നല്‍കിയാല്‍ ഇടപാട് പൂര്‍ത്തിയാകും.ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ ഓയിലിന്റെ പമ്പുകളില്‍ നിന്ന് ഡിജിറ്റല്‍ സേവനം ലഭ്യമാവുമെന്ന് ഐസിഐസിഐ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates