new fastag rule
new fastag ruleഫയല്‍

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

ഫാസ് ടാഗിനായി പാലിക്കേണ്ട നോ യുവര്‍ വെഹിക്കിള്‍ (കെവൈവി) പ്രക്രിയ നിര്‍ത്തലാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചത് ഇന്ന് പ്രാബല്യത്തില്‍
Published on

ന്യൂഡല്‍ഹി: ഫാസ് ടാഗിനായി പാലിക്കേണ്ട നോ യുവര്‍ വെഹിക്കിള്‍ (കെവൈവി) പ്രക്രിയ നിര്‍ത്തലാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചത് ഇന്ന് പ്രാബല്യത്തില്‍. ഫെബ്രുവരി 1 മുതല്‍, ആക്ടിവേറ്റ് ചെയ്ത ഫാസ്ടാഗുകള്‍ക്ക് അധിക കെവൈസി പരിശോധന ആവശ്യമില്ല.

അതേസമയം പരാതി, ദുരുപയോഗം, പൊരുത്തക്കേടുകള്‍, അയഞ്ഞ ടാഗുകള്‍ എന്നിവ നിലനില്‍ക്കുന്നപക്ഷം ഫാസ്ടാഗ് പുന: പരിശോധനയ്ക്ക് വിധേയമാക്കും. പുതുക്കിയ സംവിധാനത്തില്‍ വാഹന വിശദാംശങ്ങള്‍ പരിശോധിക്കേണ്ട ഉത്തരവാദിത്തം പൂര്‍ണ്ണമായും ബാങ്കുകള്‍ക്കാണ്.

ബാങ്കുകള്‍ വാഹന പരിശോധന നടത്തുകയും വിശദാശംങ്ങള്‍ ഡാറ്റ ബേസുമായി ഒത്തുനോക്കുകയും ചെയ്യും. ഓണ്‍ലൈനായി വാങ്ങിയ ഫാസ്ടാഗുകള്‍ക്കും ഈ പ്രക്രിയ ബാധകമാണ്. ആവര്‍ത്തിച്ചുള്ള കെവൈവി പരിശോധനകള്‍ ഡോക്യുമെന്റ് അപ്ലോഡുകള്‍, വൈകിയ സ്ഥിരീകരണം, ടോള്‍ പ്ലാസകളിലെ കാത്തിരിപ്പ് എന്നിവയ്ക്ക് കാരണമായിരുന്നു. തുടര്‍ന്നാണ് നടപടി.

new fastag rule
പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

സാധുവായ രേഖകള്‍ ഉണ്ടായിരുന്നിട്ടും ഫാസ്ടാഗ് പ്രവര്‍ത്തനക്ഷമമാക്കിയതിനുശേഷവും കെവൈവി ആവശ്യകതകള്‍ കാരണം അസൗകര്യങ്ങളും കാലതാമസവും നേരിട്ടിരുന്ന ലക്ഷക്കണക്കിന് സാധാരണ റോഡ് ഉപയോക്താക്കള്‍ക്ക് ഈ പരിഷ്‌കരണം ഗണ്യമായ ആശ്വാസം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

new fastag rule
നീളമനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെ വര്‍ധന; നാളെ മുതല്‍ സിഗരറ്റ് വില കുത്തനെ ഉയരും
Summary

FASTag rule changed from february 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com