കൈ നിറയെ പണം, എഫ്ഡിക്ക് 8.30 ശതമാനം വരെ പലിശ; മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതാ ഒൻപത് ബാങ്കുകള്‍

എഫ്ഡിയിലുള്ള ആകര്‍ഷണം കുറഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മുതിര്‍ന്ന പൗരന്മാര്‍ എഫ്ഡിയെ തന്നെയാണ് കൂടുതലായി ആശ്രയിക്കുന്നത്
FD rate up to 8.3% for senior citizens
FD rate up to 8.3% for senior citizensai image
Edited By:
Updated on
1 min read

എഫ്ഡിയിലുള്ള ആകര്‍ഷണം കുറഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മുതിര്‍ന്ന പൗരന്മാര്‍ എഫ്ഡിയെ തന്നെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഉറപ്പുള്ള വരുമാനം സ്ഥിരമായി ലഭിക്കുമെന്നതാണ് എഫ്ഡിയെ കൂടുതലായി ആശ്രയിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന ഘടകം. 60 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.30 ശതമാനം വരെ പലിശനിരക്ക് ഇപ്പോഴും ചില ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 3 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.30 ശതമാനം വരെ എഫ്ഡി പലിശ നിരക്ക് ഏതൊക്കെ ബാങ്കുകളാണ് നല്‍കുന്നതെന്ന് നോക്കാം:

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് - 8.3 ശതമാനം പലിശ

എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് - 7.90 ശതമാനം പലിശ

ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 7.60 ശതമാനം പലിശ

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 6.50 ശതമാനം പലിശ

ശിവാലിക് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 8.00 ശതമാനം പലിശ

സ്ലൈസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് - 7.50 ശതമാനം പലിശ

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 7.40 ശതമാനം പലിശ

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 7.75 ശതമാനം പലിശ

ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 8.00 ശതമാനം പലിശ

FD rate up to 8.3% for senior citizens
ഇന്ത്യയുടെ E20 ഇന്ധനം വേണ്ടെന്ന് പറഞ്ഞതായി ഭൂട്ടാന്‍ പത്രം, ഓഫര്‍ നല്‍കിയില്ലെന്ന് കേന്ദ്രം; വിവാദം
FD rate up to 8.3% for senior citizens
ബാങ്കുകളുടെ വായ്പ വളര്‍ച്ചയില്‍ പ്രതീക്ഷ, എണ്ണവില 72 ഡോളറില്‍; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു
Summary

FD rate up to 8.3% for senior citizens investing for three years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com