

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ പുതിയ നാഴികക്കല്ല്. 2000 ഏപ്രില്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപമായി ഒരു ലക്ഷം കോടി ഡോളറാണ് ആകര്‍ഷിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിക്ഷേപം നടത്താന്‍ സുരക്ഷിതമായ സ്ഥലമെന്ന പ്രതീതിയാണ് ഇന്ത്യയ്ക്ക് ഗുണം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഓഹരിയില്‍ അടക്കമാണ് നിക്ഷേപം നടന്നത്.
25 ശതമാനം വിദേശനിക്ഷേപവും മൗറീഷ്യസ് വഴിയാണ് വന്നത്. സിംഗപ്പൂര്‍ (24 ശതമാനം), യുഎസ് (10 ശതമാനം), നെതര്‍ലന്‍ഡ്സ് (7 ശതമാനം), ജപ്പാന്‍ (6 ശതമാനം), യുകെ (5 ശതമാനം), യുഎഇ (3 ശതമാനം) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങള്‍ വഴി രാജ്യത്ത് എത്തിയ വിദേശനിക്ഷേപത്തിന്റെ കണക്ക്. മൗറീഷ്യസില്‍ നിന്ന് 17718 കോടി ഡോളറും സിംഗപ്പൂരില്‍ നിന്ന് 16747 കോടി ഡോളറും യുഎസില്‍ നിന്ന് 6780 കോടി ഡോളറും നേരിട്ടുള്ള വിദേശനിക്ഷേപമായി ഇന്ത്യയില്‍ എത്തി.
സര്‍വീസ് സെഗ്മെന്റ്, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറും ഹാര്‍ഡ്വെയറും, ടെലികമ്മ്യൂണിക്കേഷന്‍, ട്രേഡിംഗ്, കണ്‍സ്ട്രക്ഷന്‍ ഡെവലപ്മെന്റ്, ഓട്ടോമൊബൈല്‍, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് ഏറ്റവുമധികം വിദേശനിക്ഷേപം ആകര്‍ഷിച്ചത്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2014 മുതല്‍ ഇന്ത്യ 66740 കോടി ഡോളറിന്റെ (2014-24) നേരിട്ടുള്ള വിദേശനിക്ഷേപമാണ് ആകര്‍ഷിച്ചത്.2004-14 കാലയളവിനെ അപേക്ഷിച്ച് 119 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates