ആദ്യ ഇന്ത്യന്‍ സെമി കണ്ടക്ടര്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ സെമികണ്ടക്ടര്‍ ചിപ്പ് വിപണിയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
semiconductor
First made-in-India semiconductor chip will be launched in the market by the end of this yearഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ സെമികണ്ടക്ടര്‍ ചിപ്പ് വിപണിയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറ് സെമികണ്ടക്ടര്‍ യൂണിറ്റുകള്‍ ഇതിനകം പ്രവര്‍ത്തനക്ഷമമാണെന്നും നാല് പുതിയ യൂണിറ്റുകള്‍ക്ക് പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

'ഈ വര്‍ഷം അവസാനത്തോടെ, ഇന്ത്യയില്‍ നിര്‍മ്മിച്ച, ഇന്ത്യയിലെ ജനങ്ങള്‍ നിര്‍മ്മിച്ച, ചിപ്പുകള്‍ വിപണിയിലെത്തും. രാജ്യത്ത് സെമികണ്ടക്ടറുകളെക്കുറിച്ച് 50-60 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചിന്തിക്കാന്‍ തുടങ്ങിയെങ്കിലും നിരവധി രാജ്യങ്ങള്‍ അതില്‍ പ്രാവീണ്യം നേടുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തിട്ടും ഇന്ത്യയില്‍ അത് ഫയലുകളില്‍ തന്നെ കുടുങ്ങിപ്പോയി. എന്റെ പ്രിയപ്പെട്ട യുവജനങ്ങളെ, 50-60 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സെമികണ്ടക്ടറുകളെ കുറിച്ച് ഇന്ത്യ ചിന്തിച്ച് തുടങ്ങിയിട്ടും അവ ഫയലുകളില്‍ തന്നെ കുടുങ്ങിക്കിടന്നു എന്ന് അറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടാം. നമ്മള്‍ക്ക് 50-60 വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു. എന്നാല്‍ പല രാജ്യങ്ങളും ഈ വിഷയത്തില്‍ ബഹുദൂരം മുന്നോട്ടുപോയി. ഏതെങ്കിലും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. രാജ്യം ഇപ്പോള്‍ ഭൂതകാലത്തിന്റെ ഭാരത്തില്‍ നിന്ന് സ്വയം മോചിതമായി. സെമികണ്ടക്ടറുകളുടെ മേഖലയില്‍ ഒരു ദൗത്യ മോഡില്‍ മുന്നോട്ട് പോകുകയാണ്'- മോദി പറഞ്ഞു.

semiconductor
ഇനി അക്കൗണ്ടില്‍ പണമെത്താന്‍ കാത്തിരിക്കേണ്ട, മണിക്കൂറുകള്‍ക്കകം ചെക്ക് ക്ലിയറിങ്; ഒക്ടോബര്‍ നാലുമുതല്‍ പുതിയ പരിഷ്‌കാരം

ഇന്ത്യയില്‍ ഒരു സെമികണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള ആദ്യത്തെ ശ്രമം 1960 കളുടെ അവസാനത്തിലാണ് ഉണ്ടായത്. ഗോര്‍ഡന്‍ മൂറുമായി ചേര്‍ന്ന് ഇന്റല്‍ സ്ഥാപിക്കുന്നതിന് മുമ്പ് അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനും സംരംഭകനുമായ റോബര്‍ട്ട് നോയ്സ് ആണ് ഇന്ത്യയില്‍ ഒരു സെമികണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ സെമികണ്ടക്ടര്‍ വിപണി ഇരട്ടിയിലധികം വളര്‍ച്ച കൈവരിക്കുമെന്നും 10000-11000 കോടി ഡോളറിന്റെ വളര്‍ച്ച കൈവരിക്കുമെന്നും വ്യവസായ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2023 ല്‍ 3800 കോടി ഡോളറായിരുന്ന ഇന്ത്യന്‍ സെമികണ്ടക്ടര്‍ വിപണി 2024-2025 ല്‍ ഏകദേശം 4500-5000 കോടി ഡോളറായി ഉയര്‍ന്നുവെന്ന് വ്യവസായ കണക്കുകളെ ഉദ്ധരിച്ച് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

semiconductor
ഒക്ടോബര്‍ ഒന്നുമുതല്‍ യുപിഐയില്‍ ഈ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല; പുതിയ മാറ്റം
Summary

First made-in-India semiconductor chip will be launched in the market by the end of this year, Prime Minister Narendra Modi said on Friday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com