ന്യൂഡൽഹി: വ്യാഴാഴ്ച മുതൽ 5 ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. രാജ്യത്ത് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പൊതു മേഖലാ ബാങ്കുകൾക്കും സ്വകാര്യ ബാങ്കുകൾക്കും അവധി ബാധകമാണ്.
കേരളം കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ബാങ്കുകളാണ് അഞ്ചുദിവസം അടച്ചിടുക. വ്യാഴാഴ്ച മുഹർറം, വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം, ഞായർ -അവധി, തിങ്കളാഴ്ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അടുപ്പിച്ചുവരുന്ന അവധിദിവസങ്ങൾ.
ആഗസ്റ്റ് മാസത്തിൽ 15 അവധി ദിവസങ്ങളാണ് ബാങ്കിനുള്ളത്. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, കോർപറേറ്റീവ് ബാങ്കുകൾ, പ്രദേശിക ബാങ്കുകൾ ഉൾപ്പെടെ ഈ അഞ്ചുദിവസം പ്രവർത്തിക്കില്ല. ആർ ബി ഐ (Reserve Bank of India) പുറത്തുവിട്ട കലണ്ടർ അനുസരിച്ച് ആഗസ്റ്റ് മാസത്തിൽ ആകെ 15 ദിവസമാണ് ബാങ്കുകൾക്ക് അവധി.
ഇതിൽ 8 ദിവസം RBI കലണ്ടർ പ്രകാരമുള്ള അവധികളും ബാക്കി ദിവസങ്ങൾ വാരാന്ത്യ അവധികളുമാണ്. എന്നിരുന്നാലും വിവിധ സംസ്ഥാനങ്ങളിലെ ബാങ്കിംഗ് പ്രവർത്തനങ്ങൾ പരസ്പരം വ്യത്യാസപ്പെടാം എന്നും അറിയിപ്പിൽ പറയുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates