മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍; ഏഴുവര്‍ഷത്തിന് ശേഷം വീണ്ടും ഒപ്പംകൂട്ടി കേന്ദ്രം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) അടുത്ത എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍
Urjit Patel
Urjit Patelഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) അടുത്ത എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി ഉര്‍ജിത് പട്ടേലിന്റെ നിയമനത്തിന് അംഗീകാരം നല്‍കി.

ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് ഏഴു വര്‍ഷത്തിന് ശേഷമാണ് ഉര്‍ജിത് പട്ടേല്‍ നരേന്ദ്ര മോദി സര്‍ക്കാരിനായി പ്രധാന പങ്ക് വഹിക്കാന്‍ തിരിച്ചെത്തുന്നത്. ഇപ്പോള്‍, ഉര്‍ജിത് പട്ടേലിനെ ഏറെ നിര്‍ണായകമായ ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചതിലൂടെ, കേന്ദ്രവും അദ്ദേഹവും തമ്മിലെ അകല്‍ച്ചയും മാറുകയാണ്. മൂന്ന് പതിറ്റാണ്ടുമുന്‍പ് താന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രസ്ഥാനത്തിലേക്ക് തന്നെയാണ് ഉര്‍ജിത് തിരിച്ചെത്തുന്നത്.

നേരത്തേ, 2016ല്‍ ഉര്‍ജിത് പട്ടേല്‍ രഘുറാം രാജന്റെ പിന്‍ഗാമിയായാണ് റിസര്‍വ് ബാങ്കിന്റെ ഗവര്‍ണര്‍ പദവിയില്‍ എത്തിയത്. എന്നാല്‍, കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായുള്ള ഭിന്നതകളെ തുടര്‍ന്ന് 2018ല്‍ രാജിവച്ചു. 1992നുശേഷം ഏറ്റവും കുറഞ്ഞകാലം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന വ്യക്തിയാണ് ഉര്‍ജിത്. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ കൈകടത്താനുള്ള കേന്ദ്രനീക്കത്തെ ഉര്‍ജിത് പട്ടേലും ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്ന വിരാല്‍ ആചാര്യയും പരസ്യമായി വിമര്‍ശിച്ചിരുന്നു.

Urjit Patel
വമ്പന്‍ ഐപിഒയുമായി ജിയോ, 2026 ല്‍ ഓഹരി വിപണിയിലേക്ക്

വാഷിങ്ടണ്‍ ഡിസിയിലാണ് അദ്ദേഹം ഐഎംഎഫില്‍ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. തുടര്‍ന്ന് ന്യൂഡല്‍ഹി ഓഫിസില്‍ ഉള്‍പ്പെടെ 5 വര്‍ഷം പ്രവര്‍ത്തിച്ചു. 1998 മുതല്‍ 2001 വരെ അദ്ദേഹം കേന്ദ്ര ധനകാര്യ മന്ത്രാലയത്തില്‍ ഉപദേഷ്ടാവുമായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐഡിഎഫ്‌സി ലിമിറ്റഡ്, എംസിഎക്‌സ്, ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്‍, ബ്രിട്ടാനിയ തുടങ്ങിയ കമ്പനികളിലും അദ്ദേഹം വിവിധ തസ്തികകള്‍ വഹിച്ചിട്ടുണ്ട്.

കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ ഏപ്രില്‍ 30ന് നീക്കം ചെയ്തതു മുതല്‍ ഐഎംഎഫ് ഇഡി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നായിരുന്നു നടപടി.

Urjit Patel
270 ദിവസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്നറുകള്‍, ലോകോത്തര നേട്ടം കൈവരിച്ച് വിഴിഞ്ഞം: മന്ത്രി വി എന്‍ വാസവന്‍
Summary

Former RBI governor Urjit Patel appointed ED at International Monetary Fund

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com