ട്രംപ് നയം വിനയാകുമോ?; ജനുവരിയില്‍ ഇതുവരെ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 64,000 കോടി രൂപ

ജനുവരിയില്‍ ഇതുവരെ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 64,156 കോടി രൂപ
FPIs incessant selling continues; withdraw Rs 64,000 cr from equities in Jan
ഡിസംബറില്‍ വിദേശ നിക്ഷേപകര്‍ 15,446 കോടിയുടെ നിക്ഷേപം നടത്തിയിരുന്നുപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ജനുവരിയില്‍ ഇതുവരെ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 64,156 കോടി രൂപ. രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവും അമേരിക്കന്‍ കടപ്പത്ര വിപണിയില്‍ നിന്നുള്ള വരുമാനത്തില്‍ ഉണ്ടായ വര്‍ധനയുമാണ് ഓഹരി വിപണിയെ ബാധിച്ചത്.

ഡിസംബറില്‍ വിദേശനിക്ഷേപകര്‍ 15,446 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്താണ് ഈ ഇടിവ്. ഡോളറിനെതിരെ രൂപയുടെ ഇടിവാണ് ഓഹരി വിപണിയെ ഏറ്റവുമധികം ബാധിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 86 കടന്നിരിക്കുകയാണ്.

ഡൊണള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരത്തില്‍ എത്തിയതോടെ കരുതലോടെയാണ് നിക്ഷപകര്‍ വിപണിയില്‍ ഇടപെടുന്നത്. ഇന്ത്യയ്ക്ക് പ്രതികൂലമായ നയം അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞയാഴ്ചയും ഓഹരി വിപണി നഷ്ടത്തിലാണ് അവസാനിച്ചത്. റിലയന്‍സ് അടക്കമുള്ള നാലു മുന്‍നിര കമ്പനികള്‍ക്ക് ഒന്നടങ്കം 1.25 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Satheesan ധവളപത്രം
Cabinet approves Rs 10,000-cr ATF Stabilisation Fund
share market
Money laundering case of Rs 70 crores against 'Godman' Ashok Kharat
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com