വീണ്ടും വില്‍പ്പനക്കാരായി വിദേശ നിക്ഷേപകര്‍; ജൂലൈയില്‍ ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 5,524 കോടി രൂപ
ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ തുടര്‍ച്ചയായി മൂന്ന് മാസത്തെ നിക്ഷേപത്തിന് ശേഷം വില്‍പ്പനക്കാരായി മാറി വിദേശ നിക്ഷേപകര്‍. ജൂലൈയില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ 5,524 കോടി രൂപയാണ് പിന്‍വലിച്ചത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പിരിമുറുക്കങ്ങളും കമ്പനികളുടെ ലാഭനഷ്ട കണക്കുകളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ജൂണില്‍ 14,590 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ നടത്തിയത്. മെയില്‍ ഇത് 19,860 കോടി രൂപയായിരുന്നു. ഏപ്രിലില്‍ ഇത് 4,224 കോടി രൂപ വരും. ഇതിന് തൊട്ടുമുന്‍പുള്ള മൂന്ന് മാസങ്ങളിലും വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായിരുന്നു. യഥാക്രമം 3,973 കോടി, 34,574 കോടി, 78,027 കോടി എന്നിങ്ങനെയായിരുന്നു ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഇതുവരെ വിദേശനിക്ഷേപകര്‍ മൊത്തത്തില്‍ പിന്‍വലച്ചത് 83,245 കോടി രൂപയാണ്.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് അനിശ്ചിതാവസ്ഥ തുടരുകയാണ്. കൂടാതെ കമ്പനികളുടെ ഒന്നാംപാദ ഫല കണക്കുകളും വിപണിയെ സ്വാധീനിക്കുന്നതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
FPIs pull out Rs 5,524 cr in July on US-India trade jitters
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

