2025ല്‍ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് ഒന്നരലക്ഷം കോടി, കരുത്തുകാട്ടി ആഭ്യന്തര നിക്ഷേപകര്‍; കണക്ക് ഇങ്ങനെ

ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 11,820 കോടി രൂപ.
share market
share marketAi image
Updated on
1 min read

ന്യൂഡല്‍ഹി: ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 11,820 കോടി രൂപ. രൂപയുടെ മൂല്യം ഇടിഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ഇതോടെ 2025ല്‍ ഇതുവരെ വിദേശനിക്ഷേപകര്‍ ഓഹരി വിപണിയില്‍ വിറ്റഴിച്ചത് 1.55 ലക്ഷം കോടിയുടെ ഓഹരികളാണ്.

നവംബറില്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ മൊത്തത്തില്‍ 3,765 കോടിയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്. തുടര്‍ച്ചയായ മൂന്ന് മാസത്തെ പിന്‍വലിക്കലിന് ശേഷം ഒക്ടോബറില്‍ വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന കാഴ്ചയാണ് കണ്ടത്. 14,610 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ജൂലൈയില്‍ 17,700 കോടി, ഓഗസ്റ്റില്‍ 34,990 കോടി, സെപ്റ്റംബറില്‍ 23,885 കോടി എന്നിങ്ങനെയാണ് തൊട്ടുമുന്‍പുള്ള മൂന്ന് മാസത്തെ പിന്‍വലിക്കലിന്റെ കണക്ക്. ഇതിന് പിന്നാലെയാണ് ഒക്ടോബറില്‍ വിപണിയില്‍ വിശ്വാസം അര്‍പ്പിച്ച് വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. രൂപയുടെ മൂല്യം ഇടിയുന്നത് നിക്ഷേപകര്‍ ആശങ്കയോടെ കാണുന്നത്. ഈ വര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തില്‍ അഞ്ചു ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.

share market
ഒഴുകിയെത്തിയത് 72,285 കോടി; അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന, നേട്ടം സ്വന്തമാക്കി ടിസിഎസും ഇന്‍ഫോസിസും

വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായപ്പോഴും ആഭ്യന്തര നിക്ഷേപകരാണ് ഇന്ത്യന്‍ വിപണിയെ പിടിച്ചുനിര്‍ത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ആഭ്യന്തര നിക്ഷേപകര്‍ 19,783 കോടിയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഇന്ത്യയുടെ ശക്തമായ ജിഡിപി കണക്കുകളും കമ്പനികളുടെ പാദ ഫലക്കണക്കുകളുമാണ് ആഭ്യന്തര നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്.

share market
7000 രൂപ കൈവശമുണ്ടോ?, 12 ലക്ഷം രൂപ സമ്പാദിക്കാം; ഇതാ ഒരു സ്‌കീം
Summary

FPIs withdraw Rs 11,820 cr in first week of Dec; outflow reaches Rs 1.55 lakh cr in 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com