നാളെയും കൂട്ടും, ദിവസങ്ങള്‍ക്കിടെ പെട്രോളിന് കൂട്ടിയത് 10 രൂപ; വില 116ന് മുകളിലേക്ക്, ഡീസല്‍ 103 കടക്കും 

പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്ത് നാളെയും ഇന്ധനവില കൂട്ടും. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിക്കുക. ഇതോടെ 16 ദിവസത്തിനിടെ പെട്രോള്‍ വിലയില്‍ ലിറ്ററിന് ഉണ്ടായ വര്‍ധന പത്തുരൂപയായി മാറും. ഡീസലിന് ഒന്‍പത് രൂപയും കടക്കും. 

നാളെയും വില കൂടുന്നതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 116 കടക്കും. 103 രൂപയ്ക്ക് മുകളിലാവും ഡീസല്‍ വില. 

ഇന്ന് പെട്രോള്‍ വില തിരുവനന്തപുരത്ത് 115.54 രൂപയാണ്. കൊച്ചിയില്‍ 113.46 രൂപ, കോഴിക്കോട് 113.63 എന്നിങ്ങനെയാണ്. ഡീസല്‍ വില തിരുവനന്തപുരത്ത് 102.26, കൊച്ചിയില്‍ 100.40, കോഴിക്കോട് 100.58 എന്നിങ്ങനെയാണ്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

ഒരു വാര്‍ത്ത കൂടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com