ഇന്ധന വില ഇന്നും കൂടി; കാസർകോടും തിരുവനന്തപുരത്തും 100 കടന്നു

രാജ്യത്ത് ഇന്ധനവിലയിലെ വർധന തുടരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

കൊച്ചി: രാജ്യത്ത് ഇന്ധനവിലയിലെ വർധന തുടരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്തും കാസർകോട്ടും ഇന്ധന വില നൂറ് കടന്നു.

തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 100.09 രൂപയായി. കാസര്‍കോട്ട് 100.16 രൂപയുമാണ് വില. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 98.21 രൂപയും ഒരു ലിറ്റർ ഡീസലിന് ഇന്ന് 94.42 രൂപയാണ് നിരക്ക്. ഈ മാസം 26 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 14 തവണയാണ്. 

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, തടിയമ്പാട്, ആനച്ചാൽ എന്നിവടങ്ങളിലാണ് പെട്രോൾ വില നൂറ് കടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com