ലോക്ക്ഡൗണ്‍ സമ്പദ്ഘടനയെ ബാധിച്ചു; ജിഡിപി 7.7 ശതമാനം ചുരുങ്ങുമെന്ന് സാമ്പത്തിക സര്‍വ്വേ

കോവിഡിന്റെ പശ്ചാത്തലത്തില്‍ നടപ്പുസാമ്പത്തികവര്‍ഷം രാജ്യത്തിന്റെ ജിഡിപി 7.7 ശതമാനം ചുരുങ്ങുമെന്ന് സാമ്പത്തിക സര്‍വ്വേ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ നടപ്പുസാമ്പത്തികവര്‍ഷം രാജ്യത്തിന്റെ ജിഡിപി 7.7 ശതമാനം ചുരുങ്ങുമെന്ന് സാമ്പത്തിക സര്‍വ്വേ. എന്നാല്‍ വരുന്ന സാമ്പത്തിക വര്‍ഷം രാജ്യം ശക്തമായി തിരിച്ചുവരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. വരുന്ന സാമ്പത്തികവര്‍ഷം സാമ്പത്തിക വളര്‍ച്ചയില്‍ 11 ശതമാനത്തിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ സമ്പദ്ഘടനയില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടായത്. ആദ്യ പാദത്തില്‍ ജിഡിപി 23.9 ശതമാനം ചുരുങ്ങി. സെപ്റ്റംബര്‍ പാദത്തില്‍ 7.5 ശതമാനമാണ് താഴ്ന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒന്നടങ്കം ജിഡിപിയില്‍ 7.7 ശതമാനത്തിന്റെ ഇടിവാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വരുന്ന സാമ്പത്തികവര്‍ഷം ജിഡിപി തിരിച്ചുവരുമെന്ന് സര്‍വ്വേ കണക്കുകൂട്ടുന്നു. 

ഫെബ്രുവരി ഒന്നിനാണ് ബജറ്റ്. ഇതിന് മുന്നോടിയായാണ് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com