സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കാന്‍ പോകുകയാണോ?; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോള്‍ സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കുന്നത് സാധാരണ കണ്ടുവരുന്ന രീതിയാണ്.
Gold loan
Gold loanfile
Edited By:
Updated on: 
1 min read

പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോള്‍ സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കുന്നത് സാധാരണ കണ്ടുവരുന്ന രീതിയാണ്. എന്നാല്‍ ഇത്തരം വായ്പാ രീതി കൂടുതല്‍ സുതാര്യമാക്കാനും ഉപഭോക്തൃസംരക്ഷണം ഉറപ്പുവരുത്താനും റിസര്‍വ് ബാങ്ക് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി വ്യക്തമായി നിര്‍വചിക്കപ്പെട്ടതും വിപുലവും ഏകീകൃതവുമായ ഒരു ചട്ടക്കൂടിനാണ് റിസര്‍വ് ബാങ്ക് രൂപം നല്‍കിയത്. സ്വര്‍ണം പണയംവെച്ച് വായ്പ എടുക്കുന്നവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്കിന്റെ നടപടി. എന്നാല്‍ സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കുന്നവര്‍ക്ക് ഈ ചട്ടക്കൂടിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് വായ്പ എടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങള്‍ ചുവടെ:

1. ലോണ്‍- ടു- വാലു ഘടന

ചെറുകിട വായ്പക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ ലോണ്‍- ടു- വാലു (എല്‍ടിവി) ഘടന പരിഷ്‌കരിച്ചിട്ടുണ്ട്. രണ്ടര ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പരമാവധി 85 ശതമാനമാണ് എല്‍ടിവി. അതായത് സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ പരമാവധി 85 ശതമാനം വരെ വായ്പയായി നല്‍കണം. 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 80 ശതമാനമാണ് പരമാവധി എല്‍ടിവി. അഞ്ചുലക്ഷത്തിന് മുകളില്‍ പരമാവധി 75 ശതമാനമാണ് എല്‍ടിവി. ഇതിനര്‍ഥം ചെറുകിട വായ്പക്കാര്‍ക്ക് സ്വര്‍ണം പണയം വെച്ച് ഉയര്‍ന്ന വായ്പ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും 2.5 ലക്ഷത്തില്‍ കൂടുതലുള്ള വായ്പകള്‍ക്ക് വായ്പാദാതാക്കള്‍ തിരിച്ചടവ് ശേഷി വിലയിരുത്തണം.

2. സ്വര്‍ണത്തിന്റെ മൂല്യം

സ്വര്‍ണത്തിന്റെ യഥാര്‍ഥ പരിശുദ്ധി അടിസ്ഥാനമാക്കി വായ്പാദാതാക്കള്‍ മൂല്യം കണക്കാക്കണം. മഞ്ഞ ലോഹത്തിന്റെ യഥാര്‍ഥ ആന്തരിക മൂല്യം മാത്രമേ കണക്കാക്കൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

3. വായ്പ കാലയളവ് മുഴുവന്‍ എല്‍ടിവി പരിധി നിലനിര്‍ത്തണം. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പണയം വെച്ച സ്വര്‍ണം ലേലം ചെയ്യുന്നതിന് മുന്‍പ് വായ്പാ സ്ഥാപനങ്ങള്‍ വായ്പ എടുത്തവര്‍ക്ക് ലേലത്തെ കുറിച്ചുള്ള മതിയായ അറിയിപ്പും വിവരങ്ങളും നല്‍കണം. ലേല റിസര്‍വ് വില നിലവിലെ മൂല്യത്തിന്റെ 90 ശതമാനത്തില്‍ താഴെയാകരുത്. തുടര്‍ന്നുള്ള രണ്ടു ലേലങ്ങള്‍ പരാജയപ്പെട്ടാല്‍ 85 ആയി കുറയ്ക്കാം.

4. തിരിച്ചടവ് കാലാവധി കഴിഞ്ഞാല്‍ ഏഴു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പണയം വെച്ച സ്വര്‍ണം തിരികെ നല്‍കുന്നുണ്ടെന്ന് വായ്പാദാതാക്കള്‍ ഉറപ്പുവരുത്തണം. വായ്പ നല്‍കുന്ന സ്ഥാപനം കാലാതാമസം വരുത്തിയാല്‍, ബാധകമായ ചട്ടങ്ങള്‍ക്ക് വിധേയമായി നിര്‍ദ്ദിഷ്ട കാലയളവിന് ശേഷമുള്ള ഓരോ ദിവസവും കടം വാങ്ങിയയാള്‍ക്ക് പ്രതിദിനം 5000 രൂപ വീതം നഷ്ടപരിഹാരം നല്‍കണം.

Gold loan
സംവത് 2083ന്റെ തുടക്കം, നാളെ ഓഹരി വിപണിയില്‍ പ്രത്യേക ട്രേഡിങ്; എന്താണ് മുഹൂര്‍ത്ത വ്യാപാരം?
Gold loan
പെട്രോളില്‍ 31 ശതമാനം എഥനോള്‍; കര്‍ണാടക സര്‍ക്കാരിന്റെ വാദം തള്ളി എണ്ണ കമ്പനികള്‍, 'മാനദണ്ഡം പാലിച്ചില്ല'
Summary

Gold loan rules 2026: What RBI changed on loan eligibility, valuation, repayment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER