സ്വര്‍ണം വീണ്ടും താഴേക്ക്;. പവന് 480 രൂപ കുറഞ്ഞു, അഞ്ചു ദിവസം കൊണ്ട് ഇടിഞ്ഞത് 1840 രൂപ

ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ വിലയിലുണ്ടായ ഇടിവു തുടരുന്നു
ചിത്രം: എ സനേഷ്‌
ചിത്രം: എ സനേഷ്‌
Updated on
1 min read

കൊച്ചി: ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ വിലയിലുണ്ടായ ഇടിവു തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,000ല്‍ എത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4375 ആയി. 

തുടര്‍ച്ചയായി നാലാം ദിവസവും സ്വര്‍ണ വില ഇടിഞ്ഞു. ബജറ്റിന്റെ ചുവടുപിടിച്ച് സ്വര്‍ണ വില കുറയുന്നത് തുടരുകയാണ്. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4435 രൂപയായി.

ബജറ്റ് പ്രഖ്യാപനത്തിനു ശേഷം ഇതുവരെ 1840 രൂപയാണ് സ്വര്‍ണ വില കുറഞ്ഞത്. തുടര്‍ച്ചയായ അഞ്ചു ദിവസമാണ് വിലയില്‍ ഇടിവുണ്ടായത്. 

ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ സ്വര്‍ണ വില കുറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com