ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സ്വര്‍ണ വിലയില്‍ ഇടിവ്

സ്വര്‍ണ വിലയില്‍ ഇടിവ്
Published on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപയാണ് ഇന്നു കുറഞ്ഞത്. പവന്‍ വില 36,600 രൂപ. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4575 ആയി.

കഴിഞ്ഞ ദിവസം കുറഞ്ഞ വില ഇന്നലെ ഉയര്‍ന്നിരുന്നു. പവന് 240 രൂപയാണ് ഇന്നലെ കൂടിയത്. 

ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. യുഎസ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ ഇടയുള്ളതിനാല്‍ നിക്ഷേപകര്‍ കരുതലില്‍ ആണെന്നും ഇതു സ്വര്‍ണത്തെ സ്വാധീനിക്കുമെന്നുമാണ് വിപിണി വിദഗ്ധര്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com